സമ്പൂർണ സൂര്യരാശി ഫലം | Zodiac Prediction April 28 to May 04

content-mm-mo-web-stories-astrology-2024 content-mm-mo-web-stories weekly-zodiac-prediction-april-28-to-may-04 4el399go5m6adg59ks1usm4ftn 1ks16d0c0ein2iuio7ugsai10u content-mm-mo-web-stories-astrology

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

ഭാഗ്യം അനുകൂലമായ ഒരു വാരമാണിത്. ധനപരമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം.

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

ആഴ്ചയുടെ തുടക്കത്തിൽ പല തടസ്സങ്ങളും ഉണ്ടാകുമെങ്കിലും അതെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കുന്നതാണ്. ചില ഭാഗ്യാനുഭവങ്ങളും സാമ്പത്തിക നേട്ടങ്ങളും ഈ വാരത്തിന്റെ പ്രത്യേകതയാണ്.

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും. വായ്പ അപേക്ഷിച്ചിട്ടുള്ളവർക്ക് അത് അനുവദിച്ചു കിട്ടും. സുഹൃത്തുക്കളെ കൊണ്ടു പല നേട്ടങ്ങളും ഉണ്ടാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ശത്രുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടാവാൻ ഇടയുണ്ട്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പഴയകാല സൗഹൃദങ്ങൾ പുനഃസ്ഥാപിക്കാൻ സാധിക്കും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

സന്തോഷകരമായ ചില വാർത്തകൾ എത്തിച്ചേരും. പുതിയ ജോലി ലഭിക്കാൻ സാധ്യത ഉണ്ട്. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. കുടുംബജീവിതം ഊഷ്മളമായി തുടരും.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ഈശ്വരാധീനം കൊണ്ട് പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ഉല്ലാസയാത്രയിൽ പങ്കെടുക്കാൻ സാധിക്കും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കാണുന്നു. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ അനുവദിച്ച് കിട്ടും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

പ്രതീക്ഷിക്കാത്ത പല സഹായങ്ങളും ലഭിക്കാൻ ഇടയാകും. സാമ്പത്തിക പുരോഗതി കൈവരിക്കും. കുടുംബജീവിതം സന്തോഷകരമായി മാറും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. 

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ആരോഗ്യകരത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാലമാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. എതിരാളികളെ പരാജയപ്പെടുത്താൻ സാധിക്കും.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ബന്ധുക്കളോടൊപ്പം ഉല്ലാസ യാത്ര ചെയ്യും. അനാവശ്യ ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാനും യോഗം കാണുന്നു.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

പുതിയ വീട് നിർമിക്കാൻ ആരംഭിക്കും. വരുമാനം വർധിക്കും. പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. വാക്ക് തർക്കങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരാം. വിദേശ പഠനത്തിന് അവസരം ലഭിക്കും. വളർത്തു മൃഗങ്ങളിൽ നിന്നുള്ള ഉപദ്രവങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക