വ്യാഴം രാശിമാറ്റം 2024 | Jupiter Transit Horoscope

content-mm-mo-web-stories-astrology-2024 content-mm-mo-web-stories 7g82ek53b26bcplnmmmr01mufb 2rirkpq64so94l3sm5lvbim8bn jupiter-transit-horoscope content-mm-mo-web-stories-astrology

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വ്യാഴം രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നതു കൊണ്ട് സാമ്പത്തിക പുരോഗതിയും പഠന പുരോഗതിയും പരീക്ഷയിൽ ഉന്നത വിജയവും, ഉപരിപഠനത്തിനുള്ള അവസരവും ഉണ്ടാകും. ലേഖകന്മാർക്കും സാഹിത്യകാരന്മാർക്കും അധ്യാപകർക്കും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

12ൽ സഞ്ചരിച്ചിരുന്ന വ്യാഴം ജന്മത്തിലേക്ക് വരുന്നത് അല്പം ആശ്വാസം നൽകുന്നതാണ്. എന്നാൽ അലച്ചിലുകൾ വർധിക്കുകയും ചെയ്യും. കുടുംബ ജീവിതം സന്തോഷകരമാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

11ൽ നിന്ന് 12ലേക്ക് മാറുന്ന വ്യാഴം ചിലവുകളും ദുരിതങ്ങളും വർധിപ്പിക്കും. പ്രാർത്ഥനകളും വഴിപാടുകളും മുടങ്ങാതെ നോക്കുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

വ്യാഴം 11ൽ സഞ്ചരിക്കുന്ന കാലം കഴിഞ്ഞ 12 വർഷത്തിലേക്കും വച്ച് ഏറ്റവും ഉത്തമമായുള്ളതാണ്. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ഭാഗ്യ സ്ഥലത്തുനിന്ന് കർമ സ്ഥാനത്തേക്ക് മാറുന്ന വ്യാഴം തൊഴിൽപരമായ ചില ബുദ്ധിമുട്ടുകൾക്ക് കാരണമാകാം.നിലവിലെ ജോലി മാറാതിരിക്കുന്നതാണ് ഉത്തമം. സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ദുരിത ഭാവത്തിൽ നിന്ന് വ്യാഴം ഭാഗ്യ സ്ഥാനത്തേക്ക് മാറുമ്പോൾ സാമ്പത്തികമായി നേട്ടങ്ങളും സന്താനഭാഗ്യവും പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതി കൈവരിക്കും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

ഏഴാം ഭാവത്തിൽ നിന്നും എട്ടിലേക്ക് പോകുന്ന വ്യാഴം കഷ്ട കാലത്തിന്റെ സൂചനയാണ്. ദൈവാധീനം ഏറ്റവും കുറഞ്ഞ കാലമാണിത്. സാമ്പത്തിക നഷ്ടവും ബാധ്യതകളും വന്നുചേരാം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)

ആറിലെ വ്യാഴം ഏഴിലേക്ക് വരുന്നത് വളരെ നല്ലതാണ്. കുടുംബജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹം നടക്കും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

അഞ്ചിലെ വ്യാഴം ആറിലേക്ക് സഞ്ചരിക്കുന്നത് മൂലം പലകാര്യങ്ങളും മന്ദഗതിയിൽ ആവും. സാമ്പത്തിക ഞെരുക്കത്തിനും ഇടയുണ്ട്. പൊതുവേ ദൈവാധീനം കുറഞ്ഞ കാലമായതുകൊണ്ട് ഒരു കാര്യത്തിന് തന്നെ പലവട്ടം പരിശ്രമിക്കേണ്ടതായി വരാം.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

നാലിൽ നിന്ന് വ്യാഴം അഞ്ചിലേക്ക് മാറുമ്പോൾ സ്ഥാനക്കറ്റവും സാമ്പത്തികം നേട്ടവുമാണ് ഉണ്ടാവുക. കുട്ടികളില്ലാത്തവർക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

മൂന്നിൽ നിന്ന് നാലിലേക്ക് വ്യാഴം മാറുമ്പോൾ കുടുംബത്തിൽ സമാധാനം ഉണ്ടാകും പുതിയ വീട് സ്വന്തമാക്കാൻ സാധിക്കും. ആഗ്രഹിച്ച വാഹനം വാങ്ങാൻ കഴിയും.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

രണ്ടിൽനിന്ന് വ്യാഴം മൂന്നിലേക്ക് പോകുന്നത് സാമ്പത്തിക ക്ലേശങ്ങൾക്കും ചില ദുഃഖങ്ങൾക്കും എല്ലാം കാരണമാകും. ഒരു വർഷം ദൈവാധീനം കുറഞ്ഞ ഒരു കാലമാണ്.