സമ്പൂർണ വാരഫലം | Weekly Star Prediction 2024 April 28 to May 04

content-mm-mo-web-stories-astrology-2024 content-mm-mo-web-stories 137nhvo2rm3gkg1s1nl40n88a6 3u85hevgdtnvvh2sjf37edi55 content-mm-mo-web-stories-astrology weekly-prediction-april-28-to-may-04

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

വ്യാഴം മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്കു പ്രവേശിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പ്രതീക്ഷയുടെ ദിവസങ്ങളായിരിക്കും. ആഴ്ചയുടെ പകുതിക്കു ശേഷം മനസ്സ് കൂടുതൽ സ്വസ്ഥമാകും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

വ്യാഴത്തിന്റെ രാശിമാറ്റം മൂലം ഇടവക്കൂറുകാർക്ക് ഈയാഴ്ച പകുതിക്കു ശേഷം കൂടുതൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണർതം 3/4)

വ്യാഴമാറ്റം മൂലം മിഥുനക്കൂറുകാർക്ക് ആഴ്ചയുടെ രണ്ടാംപകുതിയിൽ ചെലവു കൂടും. മനസ്സിനു സ്വസ്ഥത കുറയും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

കർക്കടകക്കൂറുകാർക്ക് ഈയാഴ്ച കുടുംബകാര്യങ്ങളിൽ സ്വസ്ഥത അനുഭവപ്പെടും. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ മാറും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

ചിങ്ങക്കൂറുകാർക്ക് ആഴ്ചയുടെ രണ്ടാം പകുതിയിൽ ജോലിരംഗത്തു ചെറിയ തോതിലുള്ള മന്ദത തുടരും. എന്നാൽ ആഴ്ചയുടെ ആദ്യ പകുതിയിൽ തികച്ചും നല്ല അനുഭവങ്ങൾ ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നിക്കൂറുകാർക്ക് ഈയാഴ്ച അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം ചെലവു നിയന്ത്രിക്കാൻ കഴിയും.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4 )

വ്യാഴമാറ്റം മൂലം തുലാക്കൂറുകാർക്ക് ഈയാഴ്ച രണ്ടാംപകുതിയിൽ മനസ്സിനു സ്വസ്ഥത കുറയും. കുടുംബത്തിൽ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും.

വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. ആഴ്ചയുടെ പകുതിക്കു ശേഷം കാര്യങ്ങൾ അനുകൂലമാകും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ധനുക്കൂറുകാർക്ക് പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല.

മകരക്കൂറ് ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)

ഈയാഴ്ച മകരക്കൂറുകാർക്കു നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആഴ്ചയുടെ പകുതിക്കു ശേഷം കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭക്കൂറുകാർക്ക് ആഴ്ചയുടെ പകുതിക്കു ശേഷം നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

മീനക്കൂറുകാർക്ക് ഈയാഴ്ച ആദ്യപകുതിയിൽ ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും.