സമ്പൂർണ സൂര്യരാശിഫലം | Weekly Zodiac Prediction 2024 June 30 to July 06

6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list 41qtkrb9000knpbesfjm5ak3s6 mo-astrology-zodiac-horoscope

മേടം രാശി- Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും. പ്രഫഷനലുകൾക്ക് പുതിയ ജോലി ലഭിക്കും. വിദേശത്ത് പോകാൻ താൽപര്യപ്പെടുന്നവർക്ക് അതിന് അവസരമുണ്ടാകും. കാര്യങ്ങൾ പുതിയ രീതിയിൽ ചെയ്യാൻ ശ്രമിക്കുക

ഇടവം രാശി- Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

കലാരംഗത്തുള്ളവർക്ക് പാരിതോഷികങ്ങളും അംഗീകാരവും ലഭിക്കും. തൊഴിൽ തേടുന്നവർക്ക് അനുകൂലവാരമാണ്. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ദേഷ്യവും സമ്മർദവും ശാരീരിക ബലഹീനതയ്ക്ക് കാരണമാകും

മിഥുനം രാശി- Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

അപേക്ഷിച്ച വായ്പകൾ അനുവദിച്ചു കിട്ടും. പ്രഫഷനലുകൾക്ക് പുതിയ ജോലി ലഭിക്കും. വിദേശത്ത് പോകാൻ താൽപര്യപ്പെടുന്നവർക്ക് അതിന് അവസരമുണ്ടാകും. ചെലവ് ചുരുക്കിയില്ലെങ്കിൽ സാമ്പത്തിക പ്രശ്നം നേരിടേണ്ടി വരും.

കർക്കടകം രാശി- Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

നേരിയ ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ചില ജോലികൾ അപൂർണമായേക്കാം. പഴയ വീട് പുതുക്കാനായി പണം ചെലവാകും. വീട്ടിൽ ഒരു മംഗള കർമം നടക്കും. നിയമ സഹായങ്ങൾ അനുകൂലമായി വരും.

ചിങ്ങം രാശി- Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ):

അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദകരമായ ഒരു സാഹചര്യം ഉണ്ടാകാം. അനുഭവപരിചയമുള്ളവരിൽ നിന്ന് ഉപദേശം തേടുക.

കന്നി രാശി- Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

മാസത്തിന്റെ ആരംഭത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വരുമെങ്കിലും പിന്നീട് കാര്യങ്ങൾ അനുകൂലമായി മാറുന്നതാണ്. ബിസിനസ് സംബന്ധമായ ജോലികൾ തടസ്സമില്ലാതെ പൂർത്തീകരിക്കും.

തുലാം രാശി-Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

ബിസിനസ് ലാഭകരമാകും. ആരോഗ്യം മികച്ചതായിരിക്കും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിലനിൽക്കും.

വൃശ്‌ചികം രാശി- Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

കുടുംബത്തോടൊപ്പം ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കാം. പ്രശസ്തരായവരിൽ നിന്ന് പ്രതീക്ഷിക്കാത്ത പിന്തുണ ലഭിക്കാം. ആഴ്ചയുടെ ആരംഭത്തിൽ ചില അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്.

ധനു രാശി- Sagittarius -(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദകരമായ ഒരു സാഹചര്യം ഉണ്ടാകാം. ബിസിനസുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. പനിയും ശാരീരിക ക്ഷീണവും ഉണ്ടാകാം.

മകരം രാശി- Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബാംഗങ്ങളുടെ പ്രശ്നം മനഃക്ലേശം സൃഷ്ടിക്കും. അലർജിയോ മറ്റ് ചർമരോഗങ്ങളോ ഉണ്ടാകാം. ലഹരി വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.

കുംഭം രാശി- Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

പുതിയ വീട് നിർമാണവുമായി മുന്നോട്ടു പോകാൻ കഴിയും. സാമ്പത്തിക ഞെരുക്കം വിട്ടു മാറും. ചില ബന്ധുക്കൾ നിങ്ങൾക്കെതിരാകാം. സ്വന്തം ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകുക.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

പല പ്രശ്‌നങ്ങൾക്കും നിങ്ങൾ സ്വയം പരിഹാരം കണ്ടെത്തും. അടുത്ത ബന്ധുവുമായുള്ള പഴയ തർക്കങ്ങളും പരിഹരിക്കപ്പെടും. ചിലപ്പോൾ ഒരു കാരണവുമില്ലാതെ സമ്മർദകരമായ ഒരു സാഹചര്യം ഉണ്ടാകാം. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപെടേണ്ട.