സെപ്റ്റംബറിലെ സമ്പൂർണ മാസഫലം

6f87i6nmgm2g1c2j55tsc9m434-list 28b65ogqbrfc0kkp4gmkmrnpul usk07301cvkck6q3v7upqkt77-list

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):

പ്രവർത്തനമേഖലയിൽ നിന്നുള്ള വരുമാനം വർധിക്കും. തർക്കങ്ങളിൽ നിന്നും വാദപ്രതിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കുക.

ഇടവം (കാർത്തിക അവസാന മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി):

അനാവശ്യ ഭീതി മനസ്സിനെ ശല്യപ്പെടുത്താൻ ഇടയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും.

മിഥുനം (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം ആദ്യ പകുതി):

വീട്ടിൽ ബന്ധുജനങ്ങളും സുഹൃത്തുക്കളും വന്നു ചേരും. വിദ്യാർഥികൾ പ്രതീക്ഷിച്ച വിജയം കൈവരിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.

കർക്കടകം (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം):

ഏറെക്കാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. ഉല്ലാസ യാത്രകൾ നടത്താൻ ഇടയുണ്ട്. വീട് വാങ്ങാൻ സാധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽ ഭാഗം):

കടം കൊടുത്ത പണം പലിശ സഹിതം തിരിച്ചു ലഭിക്കും. കർമരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ ഇടയുണ്ട്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി):

മന്ദഗതിയിലായിരുന്ന കർമരംഗം പെട്ടെന്ന് മെച്ചപ്പെടാൻ ഇടയുണ്ട്. വീട്ടിൽ മംഗള കർമങ്ങൾ നടക്കുന്നതാണ്.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

വിചാരിക്കാത്ത ഇടത്തു നിന്ന് പണം ലഭിക്കാൻ സാധ്യതയുണ്ട്. പൊതുവേ സന്തോഷം തോന്നുന്ന കാലമാണിത്.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

ധനവും ഐശ്വര്യവും കൂടി വരും. ദൂരയാത്രകൾ ചെയ്യേണ്ടി വരും. പുതിയ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. കുടുംബത്തിൽ ഒരു മംഗള കർമം നടക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

സഹപ്രവർത്തകരിൽ നിന്നും സഹായം ലഭിക്കും. ചെറിയ യാത്രകൾ സുഖകരമായിരിക്കും. എൻട്രൻസ് ടെസ്റ്റിൽ വിജയം കൈവരിക്കും.

മകരം (ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി):

പുതിയ സൗഹൃദങ്ങൾ ഗുണകരമാകും. സ്ഥാനക്കയറ്റം ലഭിക്കും. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും.

കുംഭം (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽ ഭാഗം)

:ഉദ്യോഗത്തിൽ സ്ഥിരീകരണം ലഭിക്കും. മറ്റുള്ളവർക്ക് അസൂയ തോന്നുന്ന ചില നേട്ടങ്ങൾ കൈവരിക്കും.

മീനം (പൂരുരുട്ടാതി അവസാന കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി):

വിശിഷ്ട ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കും. അസുഖം വരാനിടയുണ്ട്. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ചെറിയ നേട്ടം കൈവരിക്കും.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article