സമ്പൂർണ വാരഫലം | Weekly Prediction (September 08 to 14)

6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list 2q3hlui5m3jtgmvfn09gg65q2t

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും:)

ഓണാഘോഷത്തിലെ ചോതി മുതൽ ഉത്രാടം വരെ വരുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ നല്ല അനുഭവങ്ങൾ പ്രതീക്ഷിക്കാം.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച ഇടവക്കൂറുകാർക്ക് ആഴ്ചയുടെ ആദ്യപകുതിയിൽ കൂടുതൽ നല്ല ഫലങ്ങൾ അനുഭവപ്പെടും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

മിഥുനക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനു പ്രത്യേക പ്രാർഥനകൾ വേണം. കുടുംബ കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

കർക്കടകക്കൂറുകാർക്കു പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികാര്യങ്ങളിലെ തടസ്സങ്ങൾ കുറെ മാറും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

ചിങ്ങക്കൂറുകാർക്കു ജോലിരംഗത്തു ചെറിയ തോതിലുള്ള മന്ദത തുടരും. എങ്കിലും വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

കന്നിക്കൂറുകാർക്ക് ഈയാഴ്ച അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

തുലാക്കൂറുകാർക്ക് ഈയാഴ്ച ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.

വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):

വൃശ്ചികക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ അനുകൂലഫലങ്ങളാണ് അനുഭവപ്പെടുക. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):

ധനുക്കൂറുകാർക്ക് ഈയാഴ്ച ഇടപെടുന്ന കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):

ഈയാഴ്ച മകരക്കൂറുകാർക്കു ദൈവാനുഗ്രഹമുള്ളതിനാൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):

കുംഭക്കൂറുകാർക്കു ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):

മീനക്കൂറുകാർക്ക് ഈയാഴ്ച ജലദോഷപ്പനിക്കെതിരെ കരുതൽ വേണം. ചെലവു കൂടും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article