ദൈവാധീനമുള്ള കാലമാണ്. ആത്മവിശ്വാസം വർധിക്കും. പഠന പുരോഗതി കൈവരിക്കും.
തൊഴിൽ രംഗത്തെ പ്രശ്നങ്ങൾക്ക് പരിഹാരമാകും. സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കും. സ്വന്തം നാട്ടിലേക്ക് മടങ്ങി വരാൻ ഉദ്ദേശിക്കുന്നവർക്ക് അത് സാധ്യമാകും.
:തൊഴിൽരംഗത്ത് പലവിധ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. മക്കളുടെ ആവശ്യങ്ങൾ വർധിച്ചു വരും. സാമ്പത്തിക ഞെരുക്കം ഉണ്ടാവാനും ഇടയുണ്ട്. പങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. പുതിയ വീട്ടിലേക്ക് താമസം മാറും. പൊതുപ്രവർത്തകർ ആരോപണങ്ങൾ കേൾക്കേണ്ടി വരാം.
പൊതുവേ സന്തോഷകരമായ ഒരു മാസമാണിത്. തടസ്സങ്ങളും പ്രതിബന്ധങ്ങളും ഒഴിവാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം സന്തോഷകരമായി മാറും.
വീട്ടിൽ ഒരു മംഗളകർമം നടക്കും. പൊതുവേ സന്തോഷകരമായ കാലമാണിത്. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. സുഹൃത്തുക്കളെക്കൊണ്ട് നേട്ടമുണ്ടാകും.
പല കാര്യങ്ങൾക്കും തുടക്കത്തിൽ തടസ്സം ഉണ്ടാകാം. പുതിയ കരാറുകൾ ഏറ്റെടുക്കും. മാതാവിന് അസുഖങ്ങൾ വരാം.
ഔദ്യോഗിക യാത്ര ഗുണകരമായി തീരും. അംഗീകാരങ്ങളും പ്രശസ്തി പത്രവും ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാണ്. പുതിയ ബിസിനസ് ആരംഭിക്കും. മനസ്സമാധാനം ഉള്ള കാലമാണ്.
കുടുംബജീവിതം സന്തോഷകരമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമുണ്ടാകും. പുതിയ ജോലിയിൽ പ്രവേശിക്കും. ബിസിനസ് വികസിപ്പിക്കാൻ സാധിക്കും.
ഗുരുജനങ്ങൾക്ക് രോഗപീഡ ഉണ്ടാവും. കൃഷിയിൽ നിന്നും ആദായം വർധിക്കും. ധാരാളം യാത്രകൾ ആവശ്യമായി വരും. ഉദ്യോഗാർഥികൾക്ക് കാത്തിരുന്ന നിയമന ഉത്തരവ് ലഭിക്കും. സാമ്പത്തികനില ഭദ്രമാണ്.
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. തൊഴിൽരംഗത്ത് അർഹമായ അംഗീകാരങ്ങൾ ലഭിക്കും. വിദ്യാർഥികൾ പഠനകാര്യങ്ങളിൽ കൂടുതൽ താൽപര്യം പ്രകടിപ്പിക്കും.
പുതിയ തൊഴിൽ ലഭിക്കും. വീട് മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധിക്കും. എല്ലാ കാര്യങ്ങളും ഊർജസ്വലതയോടെ പ്രവർത്തിക്കും. അസുഖങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും.
ആരോഗ്യം തൃപ്തികരമാണ്. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. അവിചാരിതമായ പല നേട്ടങ്ങളും ഉണ്ടാകും. വിദേശത്ത് ഉദ്യോഗം ലഭിക്കും. വ്യവഹാരം മധ്യസ്ഥ സഹാത്തോടെ പരിഹരിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും.