ഡോക്ടറായെങ്കിലും ഡിനു ഇപ്പോഴും നഴ്സ് തന്നെ

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ (DHS) കീഴിൽ നഴ്സിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ആദ്യത്തെ പിഎച്ച്ഡിക്കാരിയാണ് ഡോ. ഡിനു. എം. ജോയി. 36ാം വയസ്സിലാണ് പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തത്.

https-www-manoramaonline-com-web-stories-career-2022 2s6t2hhafn1mc58rk6qp2ihhfr 1vgofni35qdu6h2vdvv1lnam4a web-stories https-www-manoramaonline-com-web-stories-career

32ാം വയസ്സിലാണ് രണ്ടു മക്കളുടെ അമ്മയായ ഡിനു സർക്കാർ ജോലിയിൽ നിന്നു അവധിയെടുത്തു എംഎസ്‌സി നഴ്സിങ് പഠിക്കാൻ തീരുമാനിച്ചത്

രണ്ടുവയസ്സായ കുഞ്ഞിനെ വീട്ടിലാക്കി ദിവസം 100 കിലോമീറ്ററോളം യാത്ര ചെയ്തുള്ള പഠനമായിരുന്നു.

കോഴ്സ് പൂർത്തിയാക്കില്ലെന്നു വിധിച്ചവരോടാകട്ടെ എംഎസ്‌സി നഴ്സിങ്ങിൽ ടോപ് പൊസിഷൻ നേടിയാണ് ഡിനു മധുരപ്രതികാരം ചെയ്തത്

സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള 2019 ലെ പ്രഥമ സിസ്റ്റർ ലിനി പുതുശേരി അവാർഡ് ജേതാവ് കൂടിയാണ് ഡിനു