ലോകം കീഴടക്കിയ ജേതാവ്

https-www-manoramaonline-com-web-stories-career-2022 5ri859ije0cn65npi8g4fo99lm web-stories https-www-manoramaonline-com-web-stories-career bbgatqas9d9hfq633p8ee926l

അമേരിക്കയിൽവച്ച് ജനിച്ച മകന് അമ്മയിട്ട് പേര് ലീ ജുൻ–ഫാൻ എന്നാണ്. പക്ഷേ, ആശുപത്രയിലെ നഴ്സായ മേരി ഗ്ലോവർ അവനെ ബ്രൂസ് എന്നാണ് വിളിച്ചത്. പിന്നീട് ആ പേരിനൊപ്പം കുടുംബപ്പേരു കൂടി ചേർന്നപ്പോൾ ലോകം എന്നുമോർക്കുന്ന ‘ബ്രൂസ് ലീ’ എന്ന പേരുണ്ടായി.

സുഹൃത്തും കങ്ഫു വിദഗ്ധനുമായ വില്യം ചെയുങ്ങാണ് ബ്രൂസ് ലിയ്ക്ക് വിങ് ചുൻ ഗുരുവായ യിപ്മാനെ പരിചയപ്പെടുത്തിക്കൊടുത്തത്.

ബ്രൂസ് ലീയ്ക്ക് ചെറുപ്പം തൊട്ടേ കാഴ്ചയ്ക്ക് ചെറിയ തകരാറുണ്ടായിരുന്നു. അതിനനുസരിച്ചാണ് സിനിമയിൽ ഫൈറ്റുകൾ ചിട്ടപ്പെടുത്തിയിരുന്നതും. കാഴ്ച മെച്ചപ്പെടുത്താനായി ആദ്യമൊക്കെ കോണ്ടാക്റ്റ് ലെൻസ് ഉപയോഗിച്ചെങ്കിലും അസൗകര്യം മൂലം പിന്നീടത് ഉപേക്ഷിച്ചു.

ബ്രൂസ് ലീയുടെ എക്കാലത്തെയും മികച്ച സിനിമയാണ് ‘എന്റർ ദി ഡ്രാഗൺ’. ജോൺ സാക്സൺ, ജിം കെല്ലി എന്നിവരും അഭനയിച്ച ഇൗ സിനിമ മാർഷ്യൽ ആർട്ട് സിനിമകളിലെ എക്കാലത്തെയും വലിയ ഹിറ്റ് ആണ്.

കഠിന പരിശീലനം മൂലമാണ് മിന്നൽ വേഗത്തിലുള്ള പഞ്ചുകൾ ബ്രൂസ് ലീയ്ക്ക് സാധ്യമായിരുന്നത്. ഒരു ദിവസം 5,000 പഞ്ചുകൾ വരെ അദ്ദേഹം പരിശീലിക്കുമായിരുന്നത്രേ !

സിനിമകൾ പ്രശസ്തമായതോടെ ബ്രൂസ് ലീയ്ക്ക് ഹോങ്കോങ്ങിൽ ഒരിടത്തും സ്വസ്ഥമായി യാത്ര ചെയ്യാനാവാതായി. എവിടെച്ചെന്നാലും ജനക്കൂട്ടം പൊതിയും. റസ്റ്ററന്റുകളിലും മറ്റും ലീയ്ക്കു പ്രത്യേക മുറി നൽകി. പക്ഷേ, വെയ്റ്റർമാർ ഒാർഡർ എടുക്കുന്നതിനു പകരം ലീയുടെ ഒാട്ടോഗ്രാഫിനായി കാത്തു നിന്നു !

ബ്രൂസ് ലീ മരിച്ചു എന്ന വാർത്ത അദ്ദേഹത്തിന്റെ അമ്മ ഗ്രേസ് ലീയെ അറിയിച്ചപ്പോൾ അവർ വിശ്വസിച്ചില്ല. വ്യാജ വാർത്തയാണെന്നാണ് അമ്മ കരുതി.ത്. ഒടുവിൽ അവർ യാഥാർഥ്യം മനസ്സിലാക്കി. ‘ആവശ്യത്തിൽ കൂടുതലായ കഠിനാധ്വാനം മകന്റെ ജീവനെടുത്തു’ എന്നായിരുന്നു അവരുടെ വിലാപം