ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ദലൈലാമ

https-www-manoramaonline-com-web-stories-career-2022 web-stories https-www-manoramaonline-com-web-stories-career 33b76fhj40a4v7gjt1br2bbsh3 olaco8p87lun5d1ogh1e9h411

17 മാർച്ച് 1959 - ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്കു പലായനം ആരംഭിച്ചു

ലാസയിലെ നോർബുലിങ്ക കൊട്ടാരത്തിൽ നിന്നു രക്ഷപ്പെട്ട ദലൈലാമ മാർച്ച് 31 നാണ് ഇന്ത്യയിലെത്തിയത്

ഹിമാചൽ പ്രദേശിൽ ധർമശാലയിലെ മക്ലിയോഗഞ്ചിൽ ദലൈലാമയ്ക്കും അനുയായികൾക്കും താമസിക്കാൻ ഇന്ത്യ സൗകര്യങ്ങൾ നൽകി. ‘ലിറ്റിൽ ലാസ’ എന്നു ധർമശാല അറിയപ്പെടുന്നു.

1935 ജൂലൈ 6 നു ജനിച്ച ടെൻസിൻ ഗ്യാറ്റ്സോ ആണ് 14–ാം ദലൈലാമയായത്.

1989 ൽ സമാധാന നൊബേൽ ലഭിച്ചു. മഗ്സസേ പുരസ്കാരം, ടെംപിൾടൺ അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.‌‌‌‌‌‌‌‌