ലോകം കീഴടക്കിയ ബാർബി

4un4ndjtlsemcn5fqd93c6mt91 https-www-manoramaonline-com-web-stories-career-2022 web-stories https-www-manoramaonline-com-web-stories-career 4iv9b2j427r418l14n46sl6c72

ഓരോ മൂന്നു സെക്കൻഡിലും ഒരാൾ ഒരു ബാർബിപ്പാവ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. ആഗോള വിപണിയിൽ മൂന്നു സെക്കൻഡിൽ ഒരെണ്ണം വീതം ഈ സുന്ദരിപ്പാവയ്ക്കു വിൽപനയുണ്ട്.

1959ൽ റൂത്ത് ഹാൻഡ്ലർ എന്ന സ്ത്രീ ബാർബിയെ അവതരിപ്പിക്കുന്നതുവരെ അമേരിക്കയിലെ എല്ലാ പാവകൾക്കും കുഞ്ഞുങ്ങളുടെ മുഖമായിരുന്നു.

തന്റെ മകൾ ബാർബറ ഒരിക്കൽ പേപ്പർ പാവകളെ മുതിർന്ന പെൺകുട്ടികളായി കണക്കാക്കി കളിക്കുന്നതു ശ്രദ്ധിച്ചപ്പോഴാണ് മുതിർന്ന കഥാപാത്രങ്ങളും കുട്ടികൾക്കു പ്രിയപ്പെട്ടവരാണെന്നു റൂത്തിനു തോന്നുന്നത്.

1956ൽ റൂത്ത് മക്കളോടൊത്തു യൂറോപ്പിൽ അവധിക്കാലം ചെലവഴിക്കാൻ പോയി. ആ യാത്രയിൽ ജർമനിയിൽവച്ചാണ് റൂത്ത് ബൈൽഡ് ലില്ലി എന്ന പാവപ്പെണ്ണിനെ കണ്ടുമുട്ടുന്നത്.

റൂത്ത് 1959 മാർച്ചിൽ ഭർത്താവിന്റെ കളിപ്പാട്ട കമ്പനിയായ മാറ്റൽ കോർപറേഷനിലൂടെ, സ്വന്തം മകളുടെ പേരും ഇട്ട് ബാർബറ മില്ലിസെന്റ് റോബർട്സ് അഥവാ ‘ബാർബി’ എന്ന സുന്ദരിപ്പാവയെ വിപണിയിലെത്തിച്ചു.

ജാക്ക് റയാൻ എന്ന ഡിസൈനറാണ് ബാർബിയെ രൂപകൽപന ചെയ്തത്. ലോക കളിപ്പാട്ട ചരിത്രത്തിൽ ഏറ്റവുമധികം വിൽക്കപ്പെട്ട പാവ ബാർബിയാണ്.