21 ൽനിന്നു 18 ലേക്ക്

1tithbb5mcgimgnsmvn5fgc27r https-www-manoramaonline-com-web-stories-career-2022 6f19g2hg2r1skmbam8hpg3cmq9 web-stories https-www-manoramaonline-com-web-stories-career

ഇന്ത്യയിൽ വോട്ട് ചെയ്യാനുള്ള പ്രായം 21 ൽ നിന്നു 18 ആക്കി. അറുപത്തൊന്നാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ മാറ്റം നടപ്പാക്കിയത്. പ്രായപൂർത്തി വോട്ടവകാശം പ്രതിപാദിക്കുന്ന, ഭരണഘടനയുടെ 326–ാം വകുപ്പിലാണു മാറ്റം വരുത്തിയത്

രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ജലവിഭവ മന്ത്രി ബി. ശങ്കരാനന്ദ് ആണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. ആർ. വെങ്കട്ടരാമൻ ആയിരുന്നു ഇക്കാലത്തെ രാഷ്ട്രപതി

1988 ഡിസംബർ 15നു ലോകസഭയിലും ഡിസംബർ 20 നു രാജ്യസഭയിലും ബിൽ പാസായി. പകുതിയിലധികം സംസ്ഥാനങ്ങളുടെ അംഗീകാരത്തിനുശേഷമാണു രാഷ്ട്രപതി അംഗീകരിച്ചത്

'അമ്മ' (Mother) എന്ന വിഖ്യാത നോവൽ രചിച്ച റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കി ജനിച്ചു(1868). അലക്സി മാക്സിമോവിച് പെഷ്കോവ് എന്നായിരുന്നു യഥാർഥ പേര്

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നാസർ ഹുസൈൻ ചെന്നൈയിൽ ജനിച്ചു (1968). ഇദ്ദേഹത്തിന്റെ ആത്മകഥയാണ് 'പ്ലേയിങ് വിത്ത് ഫയർ'

മലയാള പത്രപ്രവർത്തനത്തിലെ ധീരതയുടെ പ്രതീകമായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചു (1916). ദിവാൻ പി. രാജഗോപാലാചാരിയുടെ നയങ്ങളെ വിമർശിച്ചതിന് 1910 ൽ തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ടു