തിരുവിതാംകൂർ ദളവയായിരുന്ന വേലുത്തമ്പി ബ്രിട്ടിഷുകാർക്കു പിടികൊടുക്കാതെ ആത്മാഹുതി ചെയ്തു. മണ്ണടിയിൽ ആത്മാഹുതി ചെയ്ത വേലുത്തമ്പിയുടെ മൃതദേഹം ബ്രിട്ടിഷുകാർ തിരുവനന്തപുരം കണ്ണമ്മൂലയിൽ പരസ്യമായി കെട്ടിത്തൂക്കി
ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജിഎസ്ടി) ബില്ലുകൾ ലോക്സഭയിൽ പാസായി(2017). 2017 ജൂലൈ 1 നാണ് ജിഎസ്ടി നടപ്പിലായത്
ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്മാനായി വീരേന്ദർ സെവാഗ് (2004), മുൾട്ടാനിൽ പാക്കിസ്ഥാനെതിരെയായിരുന്നു നേട്ടം
കയ്യൂർ സമരത്തിൽ പങ്കെടുത്ത കോയിത്താറ്റിൽ ചിരുകണ്ടൻ, മഠത്തിൽ അപ്പു, പൊടവര കുഞ്ഞമ്പു നായർ, അബൂബക്കർ എന്നിവരെ തൂക്കിലേറ്റി(1943). കാസർകോട് ജില്ലയിൽ കാര്യങ്കോട് പുഴയുടെ തീരത്താണ് കയ്യൂർ