ചരിത്രത്തിൽ ഏപ്രിൽ ഒന്ന്

https-www-manoramaonline-com-web-stories-career-2022 5dme0anf4ddg201si440k34uh web-stories https-www-manoramaonline-com-web-stories-career 6o9kqc750sdgnf792h3dp67ps2

രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിലവിൽ വന്നു

1926 ലെ ഹിൽട്ടൺ യങ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് നിലവിൽ വന്നത്. ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന റിസർവ് ബാങ്കിന്റെ ആദ്യ ആസ്ഥാനം കൊൽക്കത്തയായിരുന്നു. 1937 ൽ മുംബൈയിലേക്കു മാറ്റി

1949 ജനുവരി 1 നു ദേശസാൽക്കരിക്കപ്പെട്ട റിസർവ് ബാങ്കിന്റെ സ്ഥാപിത മൂലധനം 5 കോടി രൂപയായിരുന്നു. റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ നോട്ട് അച്ചടി തുടങ്ങിയത് 1938 ലാണ്

ശക്തികാന്ത ദാസ് ആണ് ഇപ്പോഴത്തെ ഗവർണർ. ഓസ്ബോൺ സ്മിത്ത് ആയിരുന്നു ആദ്യ റിസർവ് ബാങ്ക് ഗവർണർ. ആർബിഐ ഗവർണറായ ആദ്യ ഇന്ത്യക്കാരൻ സി. ഡി. ദേശ്മുഖ് ആണ്

ആർബിഐ ഗവർണറായശേഷം പ്രധാനമന്ത്രിയായ വ്യക്തിയാണ് ഡോ. മൻമോഹൻ സിങ്.

ശൈശവ വിവാഹം തടയുക എന്ന ലക്ഷ്യത്തോടെ ചൈൽഡ് മാര്യേജ് റിസ്ട്രെയ്ന്റ് ആക്ട് 1929 നിലവിൽ വന്നു (1930). ശാരദ ആക്ട് എന്നും അറിയപ്പെടുന്നു

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്ന എറണാകുളം ജില്ല നിലവിൽ വന്നു (1958)

കേരളത്തിൽ ചാരായ നിരോധനം നിലവിൽ വന്നു (1996). എ. കെ. ആന്റണിയായിരുന്നു അന്നു മുഖ്യമന്ത്രി

ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നു (2010)