ഹാപ്പി ബർത്ത് ‍ഡേ മൈക്രോസോഫ്റ്റ്

https-www-manoramaonline-com-web-stories-career-2022 2v054a5bh1r245evs7o94tc79o 64b807fm7c38tfsjvhvm7enp03 web-stories https-www-manoramaonline-com-web-stories-career

ചരിത്രത്തിൽ ഏപ്രിൽ 4

മൈക്രോസോഫ്റ്റ് കോർപറേഷൻ സ്ഥാപിച്ചു

പോൾ അലനും ബിൽ ഗേറ്റ്സും ചേർന്ന് ആരംഭിച്ച മൈക്രോസോഫ്റ്റിന്റെ ആസ്ഥാനം വാഷിങ്ടണിലെ റെഡ്മണ്ട് ആണ്. മൈക്രോകംപ്യൂട്ടർ, സോഫ്്റ്റ്‌വെയർ എന്നീ വാക്കുകളിൽ നിന്നാണ് മൈക്രോസോഫ്റ്റ് എന്ന പേര് ഉരുത്തിരിഞ്ഞത്

ബിൽ ഗേറ്റ്സ് ആയിരുന്നു മൈക്രോസോഫ്റ്റിന്റെ ആദ്യത്തെ സിഇഒ. പിന്നീട് സ്റ്റീവ് ബാൾമർ സിഇഒ ആയി. ഹൈദരാബാദിൽ ജനിച്ച സത്യ നാദല്ലയാണ് നിലവിലെ സിഇഒ

വിൻഡോസ്, മൈക്രോസോഫ്റ്റ് ഓഫിസ് സ്യൂട്ട്, എഡ്ജ് വെബ് ബ്രൗസർ, എക്സ് ബോക്സ്, ഔട്ട്ലുക്ക്, വൺ ഡ്രൈവ്, സ്കൈപ് തുടങ്ങിയ മൈക്രോസോഫ്റ്റിന്റെ ചില പ്രധാന ഉൽപന്നങ്ങളാണ്

രാജ്യാന്തര കാരറ്റ് ദിനവും ലോക എലി ദിനവും

അധികാരത്തിലിരിക്കെ മരിച്ച ആദ്യ യുഎസ് പ്രസിഡന്റായി വില്യം ഹെൻറി ഹാരിസൺ (1841). ഏറ്റവും കുറച്ചു കാലം യുഎസ് പ്രസിഡന്റായ വ്യക്തി

അമേരിക്കൻ ഗാന്ധി എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ടെന്നിസിയിൽ വെടിയേറ്റു മരിച്ചു(1968). 1964 ലെ സമാധാന നൊബേൽ ജേതാവ്

നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനു (NATO) വഴിയൊരുക്കി 12 രാജ്യങ്ങൾ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റിയിൽ ഒപ്പുവച്ചു(1949). നിലവിൽ 30 അംഗ രാജ്യങ്ങളുണ്ട്