ചരിത്രത്തിൽ ഏപ്രിൽ രണ്ട്

https-www-manoramaonline-com-web-stories-career-2022 4ea48d75bl2dg4q6usa45cmqoi web-stories https-www-manoramaonline-com-web-stories-career 5i7uoivtb3uh5i4vuhdpr47o42

ഇന്ത്യ രണ്ടാം തവണ ലോകകപ്പ് ക്രിക്കറ്റ് ചാംപ്യൻമാരായി

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിനു പരാജയപ്പെടുത്തി സ്വന്തം രാജ്യത്ത് ലോകകപ്പ് നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ. മഹേന്ദ്രസിങ് ധോണിയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. കോച്ച് : ഗാരി കിഴ്സ്റ്റൺ

യുവ്‌രാജ് സിങ് പ്ലെയർ ഓഫ് ദ് സീരീസ് ആയി. ഇന്ത്യയുടെ സഹീർ ഖാനും പാക്കിസ്ഥാന്റെ ഷഹീദ് അഫ്രീദിയും (21 വിക്കറ്റ് വീതം) ടൂർണമെന്റിലെ ഉയർന്ന വിക്കറ്റ് നേട്ടക്കാരായി. ധോണിയായിരുന്നു ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച്

500 റൺസടിച്ച ശ്രീലങ്കയുടെ തിലകരത്‌നെ ദിൽഷനായിരുന്നു ടൂർണമെന്റിലെ ഉയർന്ന റൺ നേട്ടക്കാരൻ

482 റൺസുമായി സച്ചിൻ തെൻഡുൽക്കർ രണ്ടാമതെത്തി

രാജ്യാന്തര ബാലപുസ്തകദിനം. ഡാനിഷ് ബാലസാഹിത്യകാരൻ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സന്റെ ജന്മദിനം (1805)

ലോക ഓട്ടിസം ബോധവൽക്കരണദിനം

തായ്‍വാനിലെ മൾട്ടിനാഷനൽ ടെക്നോളജി കമ്പനി അസൂസ്(Asus) സ്ഥാപിതമായി (1989). ഗ്രീക്ക് പുരാണത്തിലെ ചിറകുള്ള കുതിരയായ പെഗസസിൽ നിന്നാണ് കമ്പനിക്കു പേരിട്ടത്

മോഴ്സ് കോഡിന്റെ കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായ സാമുവൽ മോഴ്സ് അന്തരിച്ചു (1872)