ബോറടി മാറ്റും അത്ഭുത ചതുരക്കട്ട

https-www-manoramaonline-com-web-stories-career-2022 3ain7ocqsuktuas7hq55t3s5b 6sjsnom37s8rreidklkmh6953u web-stories https-www-manoramaonline-com-web-stories-career

ഈ അത്ഭുത ചതുരക്കട്ട കണ്ടുപിടിച്ചു 46 വർഷങ്ങൾക്കു ശേഷവും ആളുകൾക്ക് അതിനോടുള്ള താൽപര്യത്തിനും കൗതുകത്തിനും തെല്ലും കുറവു വന്നിട്ടില്ല

ഹംഗറിക്കാരനായ ആർക്കിടെക്ട് ഏർണോ റൂബിക് 1975ൽ കണ്ടുപിടിച്ചതാണ് റൂബിക്സ് ക്യൂബ്

ജ്യാമിതിയിൽ വിദഗ്ധനായ പ്രഫസർ വികസിപ്പിച്ചെടുത്ത റൂബിക് ക്യൂബ് ഉപജ്ഞാതാവിന്റെ പേരിൽത്തന്നെ അറിയപ്പെടുന്നു

ആറു വശങ്ങളുള്ള ഈ സമചതുരക്കട്ടയുടെ ഓരോ വശത്തിനും ഓരോ നിറം. ഈ കട്ടയുടെ ഓരോ വശവും ഒൻപതു ചെറിയ കള്ളികളായും തിരിച്ചിരിക്കുന്നു. ഇങ്ങനെ ആകെ 54 കള്ളികൾ. ഇതിലെ കള്ളികൾ വശങ്ങളിലേക്കോ മുകളിലേക്കോ താഴോട്ടോ അഞ്ചോ ആറോ തവണ തിരിക്കുമ്പോൾ ഓരോ വശത്തെയും ഒൻപതു കള്ളികൾ പല നിറങ്ങളായി മാറും

ഇനി ഓരോ വശത്തിനും ഒരേനിറമെന്ന പഴയ സ്ഥിതിയിലേക്കു ക്യൂബിനെ കൊണ്ടുവരികയാണു വേണ്ടത്. പറയുമ്പോൾ എളുപ്പമെന്നു തോന്നുമെങ്കിലും, ഇതിന്റെ ഒരുവശം ഒരേ നിറത്തിലാക്കുന്നതുപോലും അത്യാവശ്യം സങ്കീർണമായ സംഗതിയാണ്. എന്നാൽ സെക്കൻഡുകൾകൊണ്ട് ക്യൂബ് പ്രശ്നം പരിഹരിക്കുന്നവരുമുണ്ട്

കോളിൻ ബേൺസ് എന്ന അമേരിക്കക്കാരന്റെ പേരിലാണു ക്യൂബ് പരിഹരിച്ചതിന്റെ ലോക റെക്കോർഡ്. കോളിൻ ഇതിനെടുത്ത സമയം എത്രയെന്നോ 5.25 സെക്കൻഡ് !