ചരിത്രത്തിൽ‍ ഏപ്രിൽ 7

https-www-manoramaonline-com-web-stories-career-2022 5ua9bikvhbc7gcp7431ldqnpie 2rmm8k9bgdmoctcp80n3f10c1p web-stories https-www-manoramaonline-com-web-stories-career

ലോകാരോഗ്യ സംഘടന (World Health Organization) നിലവിൽ വന്നു. സംഘടന നിലവിൽ വന്ന ദിനം. 1950 മുതൽ ലോകാരോഗ്യദിനമായി ആചരിക്കുന്നു.(Our Planet, Our health എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം. സ്വിറ്റ്സർലന്റിലെ ജനീവയാണ് ആസ്ഥാനം. 6 റീജനൽ ഓഫിസുകളുണ്ട്. സൗത്ത് ഈസ്റ്റ് ഏഷ്യ റീജന്റെ ആസ്ഥാനം ന്യൂഡൽഹിയാണ്. 194 അംഗരാജ്യങ്ങളുണ്ട്. പ്യൂർട്ടോറിക്കോ, ടോകെലാവു എന്നിവ അസോഷ്യേറ്റ് മെംബർമാരാണ്. 1948 ലാണ് ഇന്ത്യ അംഗമായത്

ഡോ. ജോർജ് ബ്രോക്ക് ചിഷോം ആയിരുന്നു ആദ്യ ഡയറക്ടർ ജനറൽ. ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് നിലവിലെ ഡയറക്ടർ ജനറൽ

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീർ ചിറയിൻകീഴിൽ ജനിച്ചു(1926). അബ്ദുൽ ഖാദർ എന്നായിരുന്നു യഥാർഥ പേര്. ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചു 2013 ൽ പുറത്തിറക്കിയ 50 വ്യക്തികളുടെ സ്റ്റാംപിൽ മലയാളത്തിൽ നിന്നുള്ള ഏക സാന്നിധ്യമായി

ലോകപ്രശസ്ത ഇന്ത്യൻ സംഗീതജ്ഞനും സിത്താർ വാദകനുമായ പണ്ഡിറ്റ് രവിശങ്കർ ജനിച്ചു (1920). ഭാരതരത്ന, ഗ്രാമി അവാർഡ്, മഗ്സെസെ അവാർഡ് അടക്കം ഒട്ടേറെ ബഹുമതികൾക്ക് അർഹനായി

ഇംഗ്ലിഷ് സാഹിത്യത്തിൽ കാൽപനിക യുഗത്തിനു തുടക്കം കുറിച്ചവരിൽ പ്രമുഖനായ കവി വില്യം വേഡ്സ്‌വർത്ത് ജനിച്ചു (1770) ആത്മകഥാപരമായ ദ് പ്രല്യൂഡ് ആണു പ്രധാന കൃതി