അമേരിക്കയുടെ ഓണററി സിറ്റിസൺഷിപ് ലഭിച്ച ആദ്യ വ്യക്തി

content-mm-mo-web-stories content-mm-mo-web-stories-career 32i3r25e5naggb5knlbbse2h8n content-mm-mo-web-stories-career-2022 49omneh5qqioe2d4b1o830t6go general-knowledge-series-today-in-history-april-nine

ചരിത്രത്തിൽ ഏപ്രിൽ 9

പിഎസ്‌സി റാങ്ക് ഫയൽ

അമേരിക്കയുടെ ഓണററി സിറ്റിസൺഷിപ് ലഭിച്ച ആദ്യ വ്യക്തിയായി വിൻസ്റ്റൺ ചർച്ചിൽ. രണ്ടാം ലോകമഹായുദ്ധ കാലത്തു ബ്രിട്ടിഷ് പ്രധാനമന്ത്രിയായ ചർച്ചിൽ, സാഹിത്യ നൊബേൽ ലഭിച്ച ഏക പ്രധാനമന്ത്രിയാണ്

മദർ തെരേസയടക്കം 8 പേർക്കാണ് ഇതുവരെ അമേരിക്കൻ ഓണററി പൗരത്വം ലഭിച്ചത്. ചർച്ചിലിനും മദറിനുമൊഴികെ എല്ലാവർക്കും മരണാനന്തരമാണു ലഭിച്ചത്. ക്വിറ്റ് ഇന്ത്യ സമരകാലത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഹൗസ് ഓഫ് കോമൺസിലെ പ്രതിപക്ഷ നേതാവായിരുന്നു

ഹിന്ദി സഞ്ചാരസാഹിത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന രാഹുൽ സംകൃത്യായൻ ജനിച്ചു(1893). കേദാർനാഥ് പാണ്ഡെ എന്നായിരുന്നു ആദ്യ പേര്. വോൾഗ മുതൽ ഗംഗ വരെയാണ് പ്രധാന കൃതി

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ കെ. എം. മാണി അന്തരിച്ചു (2019). കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ്

ആഫ്രോ– അമേരിക്കൻ ഫിൽ ബ്രൂക്സിനു ഡിസ്പോസബിൾ സിറിഞ്ചിന്റെ കണ്ടുപിടുത്തത്തിനു പേറ്റന്റ് ലഭിച്ചു (1974)