ദൃഢനിശ്ചയത്തിന്റെ വിജയം

https-www-manoramaonline-com-web-stories-career-2022 7c2pm6b9uir9vjp2k979fl9sop 34ei9img1vf78igh5k7rkj9uhf web-stories https-www-manoramaonline-com-web-stories-career

നാലു വയസ്സുവരെ സംസാരിക്കാൻ കഴിയാഞ്ഞ ആൽബർട്ട് ഐൻസ്റ്റൈന് 16–ാം വയസ്സിൽ സ്വിസ് പോളിടെക്നിക്കിലെ പ്രവേശനപ്പരീക്ഷ ജയിക്കാൻ കഴിഞ്ഞില്ല. അതോെട പുസ്തകം മടക്കിവച്ചിരുന്നെങ്കിൽ ലോകത്തിന് എത്ര വലിയ നഷ്ടമായിത്തീരുമായിരുന്നു

Image Credit: Conchita Fernandes ,Better Photography

സ്റ്റീവ് ജോബ്സിനെ അദ്ദേഹം തന്നെ തുടങ്ങിയ ആപ്പിൾ കമ്പനി പിരിച്ചയച്ചു. ആ ബന്ധം തകർന്നെങ്കിലും മറ്റു വിജയങ്ങൾ വരിച്ച് ആപ്പിളിലേക്കു മടങ്ങി, അതിനെ ബിസിനസ് വിജയത്തിന്റെ കൊടുമുടിയിലെത്തിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു

Image Credit: REUTERS/Robert Galbraith

എബ്രഹാം ലിങ്കൺ ബിസിനസിലും രാഷ്ട്രീയപ്രവർത്തനങ്ങളിലും ആവർത്തിച്ചു പരാജയപ്പെട്ടു. തിരഞ്ഞെടുപ്പുകളിൽ പലവട്ടം തോറ്റു. പക്ഷേ ഉരുക്കിനെ തോൽപ്പിക്കുന്ന ദൃഢനിശ്ചയം അദ്ദേഹത്തെ 52–ാം വയസ്സിൽ അമേരിക്കൻ പ്രസിഡന്റെന്ന അത്യുന്നതസ്ഥാനത്തെത്തിച്ചു

ജെ കെ റൗളിങ്ങിന്റെ ആദ്യപുസ്തകം (Harry Potter and the Philosopher's Stone) തിരസ്കരിച്ചത് ഒന്നല്ല, 12 പ്രസാധകർ. അത് അവരെ തളർത്തിയില്ല.

Image Credit: AFP PHOTO / Justin TALLIS
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article