സിഇഒ എന്നാൽ ‘ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ’ ആണെങ്കിലും ആ പദവിയിൽ സുന്ദർ പിച്ചൈ ആകുമ്പോൾ അത് ‘ചീഫ് എത്തിക്സ് ഓഫിസർ’ എന്നാണെന്ന് ചിലർ പറയാറുണ്ട്
സഹപ്രവർത്തകരോടുള്ള കരുതൽ, വിമർശകരോടു പോലും സൗമ്യമായി പെരുമാറുന്ന നയതന്ത്രജ്ഞത, വലിയ നേട്ടങ്ങളിലും വീമ്പു പറയാതിരിക്കാനുള്ള വിനയം
ആഴമേറിയ മനുഷ്യത്വം, സാങ്കേതികവിദ്യ കൊണ്ട് സാധാരണ മനുഷ്യരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കണമെന്ന ആഗ്രഹം
ഗൂഗിളിൽ താൻ ഇടപെടുന്ന ഓരോ ജീവനക്കാരനോടും വലുപ്പച്ചെറുപ്പം നോക്കാതെ തുല്യനിലയിലാണ് സുന്ദർ ഇടപെടാറുള്ളത്
കഴിക്കുന്നത് ‘വെജ് ഒൺലി’ ഭക്ഷണം, ഓടിക്കുന്നത് െടസ്‌ല കാർ, കണ്ടുമുട്ടാനാഗ്രഹിച്ചിരുന്നയാൾ സ്റ്റീഫൻ ഹോക്കിങ്. ആമസോൺ തലവൻ ജെഫ് ബെസോസിന്റെ ബഹിരാകാശദൗത്യത്തോട് അസൂയയും ഗണിതശാസ്ത്രജ്ഞൻ അലൻ ട്യൂറിങ്ങിനോട് ഏറെ ബഹുമാനവും
ഒരിക്കൽ മാത്രം ഡയൽ ചെയ്ത ഫോൺ നമ്പർ പോലും ഓർത്തിരിക്കുന്നതും എത്ര ഉന്നതർ പങ്കെടുക്കുന്ന യോഗത്തിലും ആശയക്കുഴപ്പം ഉണ്ടാകുമ്പോൾ പുറത്തൊന്ന് നടന്നുവന്ന് ‘ഈസി’യായി ആ ആശയക്കുഴപ്പം പരിഹരിക്കുന്നതുമൊക്കെ സുന്ദറിന്റെ കഴിവുകളാണ്