വിജയികൾക്കുള്ള 8 ശീലങ്ങൾ

https-www-manoramaonline-com-web-stories-career-2022 7l46necfapsfenrtsjprnbu22p 27dm9bhmiur141tnc9njmt90mm web-stories https-www-manoramaonline-com-web-stories-career

നന്നായി പ്രയത്നിക്കണമെന്നുള്ളതിനാൽ അവർ ഏതിനും നേരം കണ്ടെത്തുന്നു. സമയക്കുറവിനെ പഴിച്ച് തടിതപ്പുന്നില്ല

Image Credit: Sfio Carcho / Shutterstock.com

പ്രശ്നമുണ്ടായാൽ ഒഴിഞ്ഞുമാറാതെ അതിനെ നേരിട്ട്, പരിഹാരം കണ്ടെത്തുന്നു. തിരിച്ചടി വന്നാൽ ആ വഴി ഉപേക്ഷിച്ചു പോകാതെ, അതിന്റെ കാരണം പഠിച്ച് തെറ്റുതിരുത്തി മുന്നേറുന്നു

Image Credit: Sirtravelalot / Shutterstock.com

ഇടയ്ക്കൊന്നു കാലിടറി വീഴാതെ ഒരു കുഞ്ഞും നടക്കാൻ പഠിച്ചിട്ടില്ലല്ലോ. തെറ്റിൽനിന്നു പാഠം പഠിക്കുന്നു

Image Credit: Whyframe / Shutterstock.com

നിസ്സാരതടസ്സങ്ങളെ പെരുപ്പിച്ചുകാട്ടി ഒളിച്ചോടുന്നതിനു പകരം, അവയെ മറികടന്ന് മുഖ്യകാര്യങ്ങൾ ഏകാഗ്രതയോടെ ചെയ്തുതീർക്കുന്നു

Image Credit: Tatyana Aksenova / Shutterstock.com

കടുംപിടിത്തത്തിനു പോകാതെ, സ്വന്തം മൂല്യങ്ങൾ നഷ്ടപ്പെടുത്താതെയുള്ള വിട്ടുവീഴ്ചകൾ ചെയ്യുന്നു

Image Credit: Krakenimages.com / Shutterstock.com

സ്വന്തം തെറ്റ് അന്യരിൽ ആരോപിച്ച് മിടുക്കനെന്നു ഭാവിക്കുന്നതിനു പകരം, തെറ്റു സമ്മതിച്ച് അതു തിരുത്താൻ സന്മനസ്സു കാട്ടുന്നു

Image Credit: Krakenimages.com /Shutterstock.com

വിജയിക്കാൻ സഹായിച്ചവരോട് കൃതജ്ഞത പുലർത്തുന്നു. കൂട്ടായ പ്രവർത്തനംവഴിയുള്ള വിജയം കൈവരുമ്പോൾ, വീഴ്ചകളുണ്ടെങ്കിൽ എന്റെയും സാമർത്ഥ്യങ്ങൾ സഹപ്രവർത്തകരുടെയും എന്ന രീതിയിൽ പെരുമാറുന്നു

Image Credit: Maksym K /Shutterstock.com

സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നു. അന്യരുടെ കുറ്റങ്ങൾ വലുതാക്കി ചിത്രീകരിച്ച് സ്വയം മേനി നടികക്കുന്നില്ല. അർഹതയുള്ളവരെ ഉളളഴിഞ്ഞ് അംഗീകരിക്കുന്നു

Image Credit: Fizkes /Shutterstock.com
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article