വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കർ

content-mm-mo-web-stories content-mm-mo-web-stories-career 7mrin9aa7jp4ok0fds8ljusitr 7qc4vo3hfdoa5q91pk3skfjqha content-mm-mo-web-stories-career-2022 mithali-raj-retires-from-international-cricket

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു. ജൂൺ എട്ടിനു സമൂഹമാധ്യമായ ട്വിറ്ററിലൂടെയാണു മുപ്പത്തിയൊൻപതുകാരിയായ മിതാലി 23 വർഷം നീണ്ട കരിയറിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപിച്ചത്

Image Credit: Jason Cairnduff / Reuters

വനിതാ ക്രിക്കറ്റിലെ സച്ചിൻ തെൻഡുൽക്കർ എന്ന വിശേഷണമുള്ള മിതാലി വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് (7805) നേടിയ താരമാണ്

Image Credit: Eranga Jayawardena / AP Photo

വനിതാ ഏകദിനത്തിൽ ഏറ്റവുമധികം മത്സരം കളിച്ച താരം (232), സെഞ്ചറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നീ റെക്കോർഡുകളും മിതാലിയുടെ പേരിലുണ്ട്

Image Credit: Sujit Jaiswal / AFP

89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ 2,364 റൺസും 12 ടെസ്റ്റിൽ 699 റൺസും നേടിയിട്ടുള്ള മിതാലി 1999 ലാണു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്

Image Credit: Mitesh Bhuvad / PTI Photo

ഏകദിനത്തിൽ 7 സെഞ്ചറിയും 64 അർധ സെഞ്ചറിയും ട്വന്റി20 യിൽ 17 അർധ സെഞ്ചറിയും കുറിച്ച മിതാലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാൾ എന്ന ഖ്യാതിയോടെയാണു മൈതാനത്തോടു വിടപറയുന്നത്

Image Credit: Abhilasha Agrawal / PTI