സുനിൽ ഗാവസ്കർ

content-mm-mo-web-stories content-mm-mo-web-stories-career 3u6pt5nv19if2d0coccu2doutr sunil-gavaskar-little-master-of-india content-mm-mo-web-stories-career-2022 1r6ejrgrk2o7hdlemrlha271gt

ഇന്ത്യയുടെ ‘ലിറ്റിൽ മാസ്റ്റർ’ സുനിൽ ഗാവസ്കർ

1949 ജൂലൈ 10നു മുംബൈയിലാണു ഗാവസ്കറുടെ ജനനം. രണ്ടു പതിറ്റാണ്ടുകാലം ഇന്ത്യൻ ക്രിക്കറ്റിനെ റൺമഴകൊണ്ട് അനുഗ്രഹിച്ച ഇതിഹാസ താരമാണു സുനിൽ മനോഹർ ഗാവസ്‌കർ.

1970–കളിലും എൺപതുകളിലും ബാറ്റുകൊണ്ട് ഒരുപിടി വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച ‘സണ്ണി,’ ടെസ്റ്റ് കരിയറിലുടനീളം സൃഷ്ടിച്ച റെക്കോർഡുകൾ മറികടന്നത് മറ്റൊരു ഇതിഹാസമാണ്– സച്ചിൻ തെൻഡുൽക്കർ

ടെസ്റ്റിൽ ആദ്യമായി 10,000 റൺസ് തികച്ച ബാറ്റ്‌സ്മാൻ, കൂടുതൽ സെഞ്ചുറിയും അർധസെഞ്ചുറിയും നേടിയ ബാറ്റ്‌സ്‌മാൻ, ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, കൂടുതൽ ടെസ്‌റ്റുകൾ കളിച്ച താരം എന്നീ ബഹുമതികൾ ഏറെക്കാലം ഗാവസ്കറിന്റെ പേരിലായിരുന്നു

1971ലെ വെസ്റ്റിൻഡീസ് പര്യടനത്തിലൂടെ ടെസ്റ്റ് അരങ്ങേറ്റം. 125 ടെസ്റ്റുകളിൽനിന്നായി 10,122 റൺസ്, 34 സെഞ്ചുറി, 45 അർധസെഞ്ചുറി. 108 ഏകദിനം കളിച്ചതിൽനിന്ന് 3092 റൺസ്. 1983ൽ കിരീടം നേടിയത് ഉൾപ്പെടെ ആദ്യ 4 ലോകകപ്പുകളിലും ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.