ജൂൺ 2 മുതൽ 9 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും
ഒരാൾ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല
സിബിഎസ്ഇ വിഭാഗത്തിൽ ബോർഡ് പരീക്ഷ ജയിച്ചവരെയാണു മുഖ്യ അലോട്മെന്റിൽ പരിഗണിക്കുക
ഓരോ പേപ്പറിനും കുറഞ്ഞത് ഡി+ ഗ്രേഡ് അഥവാ തുല്യ മാർക്ക് വാങ്ങി ഉപരിപഠന യോഗ്യത നേടിയിരിക്കണം
ഒരിക്കൽ ഒരു ഓപ്‌ഷനിൽ പ്രവേശനം തന്നാൽ, മുൻഗണനയിൽ അതിനു താഴെയുള്ള എല്ലാ ഓപ്ഷനുകളും സ്വയം റദ്ദാകും
സിബിഎസ്ഇ സ്റ്റാൻഡേഡ് ലവൽ മാത്‌സ് ജയിച്ചവരെ മാത്രമേ മാത്‌സ് അടങ്ങിയ കോംബിനേഷനുകളിലേക്കു പരിഗണിക്കൂ. ബേസിക്കുകാർക്ക് മറ്റു കോംബിനേഷനുകളിലേക്ക് അപേക്ഷിക്കാം.