Web Stories
നഷ്ടങ്ങളെയോർത്ത് വിലപിച്ച് കാലം കഴിക്കുന്നവരോട്, ബഹുമാനിക്കാൻ പഠിക്കാം, മാറ്റം അനുഭവിച്ചറിയാം.
നഷ്ടങ്ങളെക്കാൾ വലുതാണ് നഷ്ടങ്ങളോർത്തു നഷ്ടമാകുന്ന ജീവിതം
ജീവിതത്തിനുമേൽ സമ്പൂർണ നിയന്ത്രണമുള്ള ഒരാളുമില്ല
ഒരു നഷ്ടവും ആരോടും അനുവാദം ചോദിച്ചിട്ടല്ല കടന്നുവരുന്നത്
നഷ്ടങ്ങൾ അവശേഷിപ്പിക്കുന്ന ശൂന്യതയാണ് ഒപ്പമുള്ളവയുടെ വില വ്യക്തമാക്കുന്നത്
ആയുസ്സ് അനന്തമാണെന്ന തെറ്റിദ്ധാരണയിലൂടെയാണ് എല്ലാം വെട്ടിപ്പിടിച്ച് സ്വന്തം മാളത്തിനുള്ളിലാക്കണമെന്ന ദുഷ്ചിന്ത ഉടലെടുക്കുന്നത്
നഷ്ടങ്ങളെ ബഹുമാനിച്ചു തുടങ്ങിയാൽ പിന്നെ പെരുമാറ്റ വ്യത്യാസം സംഭവിക്കും. മിച്ചമുള്ളതിനു കൂടുതൽ കരുതൽ ലഭിക്കും