പൊലീസ് ഉൾപ്പെടെയുള്ള അധികാരികളുടെ അനുമതിയോടെ കാര്യങ്ങൾ വിലയിരുത്തി വേണം പരിപാടികൾ സംഘടിപ്പിക്കാൻ.
കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർഥികൾ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല.
ഇടുങ്ങിയ ഹാളുകളിലെ ഇവന്റുകൾ ഒഴിവാക്കണം. ഓഡിറ്റോറിയത്തിന്റെ സൗകര്യം അനുസരിച്ചുവേണം പുറത്തു നിന്നുള്ള ആളുകളെ പങ്കെടുപ്പിക്കേണ്ടത്.
വലിയ ആൾക്കൂട്ടത്തിനു സാധ്യതയുള്ള പരിപാടികൾ നടത്താൻ തീരുമാനിക്കുന്ന വേദികളിലേക്ക് ഒന്നിൽ കൂടുതൽ കവാടങ്ങൾ ഉണ്ടായിരിക്കണം.
കലാലയ ജീവിതത്തിന്റെ എല്ലാ ആഘോഷങ്ങളും വിദ്യാർഥികൾക്ക് ലഭിക്കേണ്ടതാണ്. സുരക്ഷ ഉറപ്പുവരുത്തി ആഘോഷപരിപാടികൾ നടത്തണം.
കോളജ് ഫെസ്റ്റുകൾ ഒഴിവാക്കാനാവില്ല, എന്നാൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങൾ വേണം. ഇതിനു പരിപാടികൾ നിയന്ത്രിക്കുകയല്ല വേണ്ടത്.
വിദ്യാർഥികളും പൂർവ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരുമടക്കം വലിയൊരു സദസ്സിനെ പ്രതീക്ഷിക്കു ന്നുണ്ടെങ്കിൽ പരിപാടി തുറസ്സായ മൈതാനത്തോ മറ്റോ നടത്തുകയാണ് ഉചിതം.