ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കഴിഞ്ഞ വർഷം തിലകമായിരുന്നു എറണാകുളം സെന്റ് തെരേസാസിലെ സഞ്ജന.
സിഎംഎസ് കോളജിലെ വേദിയിൽ നടന്ന പാശ്ചാത്യ സംഗീതത്തിൽ പങ്കെടുക്കുന്ന തൊടുപുഴ ന്യൂമാൻ കോളജിലെ വിദ്യാർഥി ഗോഡ്സൺ ജോണി വേദിക്കു പുറത്ത് നിന്ന് അവസാനഘട്ട പരിശീലനം നടത്തുന്നു.
കേരള സർവകലാശാലാ കലോത്സവത്തിൽ 2022ലെ കലാപ്രതിഭ എസ്.വിഷ്ണുവും 2023ൽ കലാതിലകം സേതുലക്ഷ്മിയും.
ആകർഷകമായ വസ്ത്രങ്ങളും അലങ്കാരങ്ങളും പ്രോപ്പർട്ടീസും, ആകെ മൊത്തം സംഭവം കളർ
പാശ്ചാത്യ സംഗീതത്തിൽ പങ്കെടുക്കുന്ന കോട്ടയം സൂര്യകാലടി സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽതോട്ടിലെ ഐശ്വര്യ ബാബു, കാലടി ശ്രീശങ്കര കോളജിലെ അഞ്ജലി എ. നായർ, ഡാൽവിൻ എന്നിവരോടൊപ്പം മത്സരം ആരംഭിക്കുന്നതിനു മുൻപായി സിഎംഎസ് കോളജ് ചാപ്പലിനു മുന്നിൽ.
986 ൽ തിരുനക്കരയിൽ നടന്ന എംജി സർവകലാശാലാ കലോത്സവം സംഘനൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയ ചങ്ങനാശേരി അസംപ്ഷൻ കോളജ് ടീമിലുണ്ടായിരുന്ന മിനി ജോസ്
കോന്നി എൻഎസ്എസ് കോളജ് സംഘ നാടോടിനൃത്തത്തിൽ പങ്കെടുക്കുന്നതിനിടെ പെൻഡ്രൈവിലെ പാട്ട് പണിമുടക്കിയത് 3 തവണയാണ്.
നൃത്തം തുടർന്നെങ്കിലും അവസാനഭാഗം എത്തിയപ്പോൾ പാട്ട് പൂർണമായി നിന്നുപോവുകയായിരുന്നു.
പാട്ടില്ലാതെ തന്നെ നൃത്തം മനോഹരമായി പൂർത്തിയാക്കി.
പ്രശ്നത്തിനു പരിഹാരം കാണുമെന്ന് പിന്നീട് സംഘാടകരുടെ ഉറപ്പ്.