പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സങ്കടവാർത്തയായി നിറയുമ്പോൾ വിദ്യാർഥികൾക്കു ചിലതു പറയാനുണ്ട്.
കോളജ് കാലത്തെ റാഗിങ് അനുഭവങ്ങൾ കാരണം ഇപ്പോഴും സാധാരണജീവിതത്തിലേക്ക് മടങ്ങാനാവാത്ത അധ്യാപകൻ എനിക്കുണ്ട്.
ക്യാംപസുകളിലെ ക്രിമിനൽ സ്വഭാവക്കാരെ നിയമത്തിനു മുന്നിലെത്തിക്കണം.
മനുഷത്വരഹിതമായ കാര്യങ്ങളാണ് റാഗിങ്ങെന്ന പേരിൽ പല കോളജുകളിലും നടക്കുന്നത്.
മറ്റൊരാളെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ അടിസ്ഥാന വിദ്യാഭ്യാസം കിട്ടിയവരാണല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
കോളജുകളിലെ ഇടിമുറി പൂർണമായും ഒഴിവാക്കണം. അഴിഞ്ഞാട്ടം നടത്തുന്ന ഇവർക്ക് ‘പൊളിറ്റിക്കൽ ലിറ്ററസി’ ആണ് നൽകേണ്ടത്.