12ൽ മാത്‌സ്, ഫിസിക്സ് എന്നിവയ്ക്കു പുറമേ കെമിസ്ട്രി / കംപ്യൂട്ടർ സയൻസ് / ബയോടെക് / ബയോളജി ഇവയെല്ലാം ചേർത്ത് 45% മാർക്ക് മതി
കെമിസ്ട്രി പഠിക്കാത്തവർക്കും അപേക്ഷിക്കാമെങ്കിലും എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽനിന്നു മാത്രമാവും ചോദ്യങ്ങൾ.
12ൽ മാത്‌സ് പഠിക്കാത്തവർക്ക് വെള്ളായണി കാർഷിക കോളജിലെ ബിടെക് ബയോടെക്നോളജി പ്രവേശനത്തിന് അർഹതയുണ്ട്.
മെഡിക്കൽ പ്രവേശനം നീറ്റ് റാങ്ക് നോക്കിയാണെങ്കിലും, കേരളത്തിൽ എൻആർഐ ക്വോട്ടയിലടക്കമുള്ള എംബിബിഎസ് സീറ്റുകളിൽ താൽപര്യമുള്ളവർ ഏപ്രിൽ 17ന് അകം എൻട്രൻസ് പരീക്ഷാ കമ്മിഷണർക്ക് മറ്റൊരപേക്ഷ സമർപ്പിക്കണം.
പ്രവേശന പരീക്ഷയുടെ അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമം വായിച്ചു നോക്കിയിട്ടു മനസ്സിലാകുന്നില്ലേ?. വീടിന് അടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലോ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലോ ചെല്ലുക. പ്രവേശനപരീക്ഷ സംബന്ധിച്ചു പരിശീലിച്ചവരിൽനിന്നു സൗജന്യസഹായം ലഭിക്കും.

അച്ഛൻ നമ്പീശൻ സമുദായത്തിലും അമ്മ ഈഴവ സമുദായത്തിലുമാണ്. മകനു പിന്നാക്കസംവരണത്തിന് അർഹതയുണ്ടോ?
ഭിന്നശേഷി വിഭാഗത്തിലാണെന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയുന്നില്ല. 40 ശതമാനത്തിലേറെ ഭിന്നശേഷിയുണ്ട്. 50 ശതമാനത്തിനടുത്തു ഭിന്നശേഷിയുള്ളതിനാൽ പ്രവേശനസാധ്യത കൂടുതലുണ്ടോ ?