എസ്എസ്എൽസി ഫലം വന്നതിനു ശേഷം വിദ്യാർഥികളും രക്ഷിതാക്കളും ഉപരിപഠന മേഖല കണ്ടെത്താനുള്ള തയാറെടുപ്പിലാണ്
എന്തു പഠിക്കണം എവിടെ പഠിക്കണം എന്ന് തീരുമാനിക്കുന്നതിനുമുമ്പ് വിദ്യാർഥിയുടെ താൽപര്യം, ഉപരിപഠന മേഖല, അഭിരുചി, ലക്ഷ്യം, കോഴ്സിന്റെ പ്രസക്തി, വിദ്യാർഥിയുടെ പഠിക്കാനുള്ള പ്രാപ്തി എന്നിവ വിലയിരുത്തണം.
ലോകത്തെമ്പാടും പഠിക്കാനുള്ള അവസരങ്ങളിന്നുണ്ട്. കോഴ്‌സുകളുടെ ഉപരിപഠന, ഗവേഷണ, സ്കിൽ വികസന കാര്യത്തിൽ ലോകത്താകമാനം സാധ്യതകളുണ്ട്.
മികച്ച തീരുമാനമാണ് എസ്എസ്എൽസിക്കു ശേഷം ആവശ്യം.
പ്ലസ്ടുവിന് ഏത് കോമ്പിനേഷൻ വേണം എന്ന് തീരുമാനിക്കുന്നതിനുമുമ്പ് പ്ലസ്ടുവിന് ശേഷം താൽപര്യമുള്ള ഉപരിപഠന, തൊഴിൽ മേഖലയേതെന്നു ലക്ഷ്യമിടണം.
വൊക്കേഷണൽ മേഖലയിൽ താൽപര്യമുള്ളവർക്ക് ഇരുപതിലധികം വൊക്കേഷണൽ സയൻസ് വിഷയങ്ങളുണ്ട്.
രാജ്യത്ത് എളുപ്പത്തിൽ മികവുറ്റ തൊഴിൽ ലഭിക്കാൻ മികച്ച തൊഴിൽ നൈപുണ്യം അല്ലെങ്കിൽ സ്കിൽ ആവശ്യമാണ്.