മികവു പുലർത്തുന്ന ഒരു സ്ഥാപനത്തിൽ ശ്രദ്ധേയ പോസ്റ്റിൽ എത്തിരപ്പെടാൻ അഭിമുഖത്തെ മറികടക്കാതെ മറ്റൊരു മാർഗവുമില്ല
നല്ല അനുഭവപരിചയവും വൈദഗ്ധ്യവുമുള്ളവരായിരിക്കും അഭിമുഖത്തിൽ ചോദ്യങ്ങൾ ചോദിക്കുക.
ഒരൊറ്റ ഉത്തരം മാത്രം തയാറാക്കി പോകുന്ന ഒരാൾക്ക് ചോദ്യങ്ങളെയെല്ലാം നേരിടാനുള്ള കരുത്ത് ഉണ്ടാകണമെന്നില്ല.
ഏറ്റവും ലളിതമെന്നു തോന്നുന്നതും എന്നാൽ പറയാൻ കുറച്ച് പ്രയാസമുള്ളതുമായ ഒരു ചോദ്യം സ്ഥിരമായി അഭിമുഖത്തിൽ ഉണ്ടാകാറുണ്ട്.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏതു പദവിയിൽ ആയിരിക്കും നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നത് എന്ന ചോദ്യവും അഭിമുഖത്തിൽ വളരെ സാധാരണ ചോദ്യമാണ്.
ചിലർ നിലവിലെ ജോലി വിട്ടശേഷമായിരിക്കും പുതിയൊരു ജോലി തേടുക. അങ്ങനെയുള്ളവരെകാത്ത് അൽപം തന്ത്രപരമായ ചോദ്യങ്ങളുണ്ടാകും.
നേരത്തേയുള്ള ജോലിയിൽ നിങ്ങൾ ആത്മാർഥത കാണിച്ചിട്ടുണ്ടോ അതോ സ്ഥിരമായി ജോലികൾ മാറി മാറിച്ചെയ്ത് ജീവിക്കുന്ന വ്യക്തിയാണോ എന്നറിയാനും ചിലർ അഭിമുഖത്തിൽ ശ്രമിച്ചേക്കാം.