ബ്രിട്ടിഷ് കൗൺസിലിന്റെ ഇക്കൊല്ലത്തെ ചാൾസ് വാലസ് ഇന്ത്യ ട്രസ്റ്റ് സ്കോളർഷിപ് നേടി യുകെയിലേക്കു പറക്കാനൊരുങ്ങുന്ന മൂന്നു മലയാളികളെ പരിചയപ്പെട്ടാലോ ?
എറണാകുളം തൃക്കാക്കര ഭാരത്‌മാതാ കോളജിലെ ഇംഗ്ലിഷ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രഫസർ. രണ്ടാം തവണയാണ് ചാൾസ് വാലസ് റിസർച് ഫെലോഷിപ് നേടുന്നത്
കണ്ണൂർ സർവകലാശാല ഇംഗ്ലിഷ് ഡിപ്പാർട്മെന്റിൽ അസോഷ്യേറ്റ് പ്രഫസർ. ‘ഇന്ത്യൻ ഓഫിസ് റെക്കോർഡ്’ എന്ന പ്രോജക്ടിന്റെ ഭാഗമായി ശ്രീലങ്കൻ കുടിയേറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണു ലക്ഷ്യം.
ഹൈദരാബാദ് ഇഫ്ലുവിൽ പിഎച്ച്ഡി വിദ്യാർഥി. പബ്ലിക് ആർട്സ് സ്റ്റഡി ഓഫ് നാഷനലിസം എന്ന വിഷയത്തിൽ ബ്രിട്ടിഷ് ആർക്കൈവ്‌സിൽനിന്നുള്ള വിവരങ്ങൾ തേടിയാണു യാത്ര.
ഇന്ത്യയിലെ ഗവേഷണ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുമാസം ഇംഗ്ലണ്ടിൽ താമസിച്ച് കലാ- അക്കാദമിക- ഭാഷാ മേഖലകളിൽ കൂടുതൽ അറിവുകൾ നേടാൻ അവസരം നൽകുന്നതാണ് ഈ ഷോർട് ടേം ഫെലോഷിപ്.
ഏകദേശം 1.75 ലക്ഷം രൂപ ഗ്രാന്റ് ലഭിക്കും.
നവംബർ– ഫെബ്രുവരി കാലയളവിലാണ് അപേക്ഷിക്കേണ്ടത്.