നാല് വയസ്സുകാർ മാത്രമെന്താ ഇങ്ങനെ പെരുമാറുന്നത്?

നാലാം വയസ്സില്‍ അവർ സ്വയം കാര്യങ്ങൾ ചെയ്യാൻ വാശിപിടിക്കുന്നത് കാണാം.

54i63l2vs15cnhpqq9lssqkgbh j2ml5h91o9q38udrc1urbvsbo web-stories https-www-manoramaonline-com-web-stories-children

രാത്രിയിലെ കരച്ചിൽ മാറി വാശിയായോ?

അവരുടെ പ്രിയപ്പെട്ട ആഹാരത്തിനോ കളിപ്പാട്ടത്തിനോ ഒക്കെ വേണ്ടി പാതിരാത്രിയില്‍ പോലും വാശിപിടിക്കുന്നത് കാണാം

എല്ലാം അവർക്കറിയാം

അമ്മയ്ക്കുമച്ഛനും ഒരു കാര്യവും അറിയുകയേയില്ലെന്ന എന്ന മട്ടാണ് ഈ പ്രായത്തില്‍

അവർക്കെല്ലാം ഓർമയുണ്ടാകും

എന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അവരത് മറക്കുകയുമില്ല അത് സാധിക്കുന്നതുവരെ സമാധാനം തരികയുമില്ല.

എല്ലാ കാര്യങ്ങൾക്കും തർക്കിക്കും

എന്ത് കാര്യത്തിലും തർക്കിക്കുക എന്നത് ഈ പ്രായക്കാരുടെ പ്രത്യേകതയാണ്

സംശയങ്ങളുടെ പെരുമഴയാണ്

എന്തിനും ഏതിനും സംശയമാണ് ഈ പ്രായത്തിൽ. ഒരു ഉത്തരത്തിലൊന്നും അവർ അടങ്ങില്ല.

കൂട്ടുകാരുമൊത്ത് കളിക്കാനാകും കൂടുതലിഷ്ടം

ഇത്രയും നാൾ നിങ്ങൾക്കൊപ്പം കളിച്ചിരുന്നയാൾ പെട്ടെന്നാകും കൂട്ടുകാരുമൊത്തുള്ള കളികളിൽ താല്പര്യം കാണിക്കുന്നത്.