കുട്ടികളുടെ വാശിക്കും ദേഷ്യത്തിനും പിന്നിലെ യഥാർത്ഥ കരണങ്ങളെ കണ്ടെത്തുകയാണ് വേണ്ടത്
വാശിക്കുടുക്കകളെ കൈകാര്യം ചെയ്യുന്നതിന് നല്ല ക്ഷമയും സഹനവും ആവശ്യമാണ്
കുട്ടികളിലെ ദുസ്വഭാവങ്ങള്‍ മിക്കവാറും പ്രായത്തിന്‍റെ ഭാഗമാണ് ക്രമേണ അത് കുറഞ്ഞ് വരികയും ചെയ്യും
കുട്ടികൾ വാശി കാണിക്കുമ്പോൾ മാതാപിതാക്കൾ അവരുടെ സ്വഭാവരീതികൾ മനസിലാകാതെ ശകാരിക്കും
എന്നാൽ ഇത്തരത്തിൽ ശകാരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടാകില്ല
ഒന്നുകിൽ കുട്ടികളുടെ വാശി വർദ്ധിക്കും അല്ലെങ്കിൽ ശകാരിച്ചവരുമായി കുട്ടികൾ അനിഷ്ടത്തിലാകും
ഇത്തരം സ്വഭാവം കാണുമ്പോള്‍ ശരിയായ പ്രശ്നം കണ്ടെത്താന്‍ സൂക്ഷ്മ നിരീക്ഷണം നടത്തുക
അല്പം ശ്രദ്ധിച്ചാൽ മാറ്റിയെടുക്കാൻ കഴിയുന്ന ചില കാരണങ്ങൾ മൂലമാകാം കുട്ടികൾ വാശിപിടിക്കുന്നത്