കുഞ്ഞിന്റെ വളർച്ചയുടെ ഒരോ ഘട്ടവും പലരും ആഘോഷമാക്കാറുണ്ട്.
കുഞ്ഞിന് ആദ്യമായി പല്ലുമുളയ്ക്കുന്നത് ആഘോഷിക്കുന്ന ഒരു ചടങ്ങാണ് പല്ലട അഥവാ പല്ലുകൊഴുക്കട്ടെ
സുദർശനയ്ക്ക് ആദ്യ പല്ലുമുളച്ചത് ആഘോഷമാക്കുകയാണ് സൗഭാഗ്യയും കുടുംബവും
കുഞ്ഞിന്റെ ജീവിതം മധുരതരമാകുന്നതിനാണ് ഈ ചടങ്ങെന്ന് സൗഭാഗ്യ വിഡിയോയിൽ വിവരിക്കുന്നു.
സുദർശന അമ്മ സൗഭാഗ്യയ്ക്കും അച്ഛൻ അർജുൻ സോമശേഖരനുമൊപ്പം.