കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്ത് ദുഖിച്ചും പരാതിപറഞ്ഞും ജീവിക്കുന്ന മാതാപിതാക്കൾക്ക് പേരന്റിങ്ങിലും പരാജയമായേക്കാം.
സംസാരത്തിലും പെരുമാറ്റത്തിലും നെഗറ്റീവ് രീതി പിന്തുടരുന്ന മാതാപിതാക്കൾ പേരന്റിങ്ങിൽ പരാജയമാകുന്നു
തെറ്റു സംഭവിച്ചാൽ അത് കുട്ടികൾക്ക് മുമ്പിൽ സമ്മതിക്കാൻ ചില മാതാപിതാക്കൾ തയാറാകില്ല,
മക്കളുടെ തെറ്റുകളും കുറ്റങ്ങളും മാത്രം പറയുക. ഇതിലൂടെ അവരെ തിരുത്താം എന്നാണ് കരുതുന്നതെങ്കിൽ തെറ്റി.
മക്കളോട് ഉത്തരവിടുന്നതു പോലെ, അധികാരിയെപ്പോലെ സംസാരിക്കുന്നത് പേരന്റിങ്ങ് കൂടുതൽ കഠിനമാക്കും.
കാര്യങ്ങൾ അവരുടെ അവസ്ഥയിലേക്ക് ഇറങ്ങിച്ചെന്ന് വ്യക്തമാകി പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്
അമിത പ്രതീക്ഷ അടിച്ചേൽപ്പിച്ച കുട്ടികളെ തളർത്തുകയല്ല വേണ്ടത്.