മക്കളുമായി ബന്ധം ശക്തിപ്പെടുത്തുക മാത്രമാണ് ഇത്തരം സാഹചര്യത്തിൽ മുൻപിലുള്ള പോംവഴി.
കുട്ടികളുടെ ഇഷ്ടങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതുമായ ചോദ്യങ്ങളിലൂടെ ഇത് ആരംഭിക്കാം.
തുടർ ചോദ്യങ്ങളിലൂടെ അവരെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കാം
തിരക്കുകൾക്ക് ഇടയിൽ പെട്ട് അവരെ ശ്രദ്ധിക്കാതെ പോകരുത്
അവർ പറയുന്നത് കേൾക്കുക. ഇല്ലെങ്കിൽ നമ്മളെ കേൾക്കാൻ അവരും പിന്നീട് തയാറാകില്ല
അവർക്കൊപ്പം കളിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷകരമായ നിമിഷങ്ങൾ മക്കളെ നിങ്ങളുമായി അടുപ്പിക്കും.