മനോരമ ഓൺലൈൻ അഖില കേരള ചിത്രരചനാ മൽസര വിജയികൾ

https-www-manoramaonline-com-web-stories https-www-manoramaonline-com-web-stories-children-2022 6gsqavmffep5am24rjlha44njb 56nnn7o1u6r5qb679hrs4er16f manoramaonline-all-kerala-drawing-competition-winners https-www-manoramaonline-com-web-stories-children

മനോരമ ഓൺലൈൻ അഖില കേരള ചിത്രരചനാ മൽസരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഹയാ ഫാത്തിമ, രണ്ടാം സ്ഥാനം ജിയാന്ന റോസ് ജോജി, മൂന്നാം സ്ഥാനം അഥിതി ജെ നായർ എന്നിവർക്ക് ലഭിച്ചു.

സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഹൻസ ഫാത്തിമ, രണ്ടാം സ്ഥാനം അക്ഷര കെ, മൂന്നാം സ്ഥാനം അഭിജിത്ത് ബിനോയ് എന്നിവർക്കും ലഭിച്ചു.

പ്രകൃതിയും സംരക്ഷണവും എന്നതായിരുന്നു വിഷയം. കൊച്ചിയിൽ നടന്ന മൽസരത്തിൽ ചലച്ചിത്രതാരം ഷറഫുദീനാണ് ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് അവാർഡ്,

സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ സമ്മാനിച്ചത്. ഷാഫി സംവിധാനം ചെയ്യുന്ന ക്രിസ്മസ് റിലീസ് ചിത്രം ആനന്ദം പരമാനന്ദത്തിൽ ഷറഫുദീനാണ് നായകൻ. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് സമ്മാനിച്ചു, ശിശുദിനത്തോട് അനുബന്ധിച്ച് ‘സേ നോ ടു ഡ്രഗ്സ്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പോസ്റ്റർ ഡിസൈനിങ് മൽസരത്തിന്റെ അവസാനഘട്ട മൽസരമായിരുന്നു കൊച്ചിയിൽ നടന്നത്.