മക്കൾക്ക് ശരി തെറ്റുകൾ പറഞ്ഞു കൊടുക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്.
അതിനു സ്വീകരിക്കേണ്ട മാർഗത്തിൽ ഇപ്പോഴും പല മാതാപിതാക്കൾക്കും വ്യക്തതയില്ല
കുട്ടിയെ വൈകാരികമായി തകർക്കുന്ന സമീപനമാണ് ചിലപ്പോൾ മാതാപിതാക്കളിൽ നിന്നുണ്ടാകുന്നത്
മക്കളെ അവഹേളിച്ചും പുച്ഛിച്ചും തെറ്റുതിരുത്താൻ ശ്രമിച്ചാൽ അത് അവരുടെ മനസ്സിലൊരു മുറിവായി മാറാം
ഭീഷണിപ്പെടുത്തിയും ശാരീരകമായി ശിക്ഷിച്ചും തെറ്റുകൾ തിരുത്തുന്നത് കുട്ടികളിൽ ദൂഷ്യഫലങ്ങൾ ഉണ്ടാക്കും