അമ്മ നിർബന്ധമായും മകൾക്ക് പറഞ്ഞു കൊടുക്കേണ്ട ആറു കാര്യങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-children priceless-lessons-every-mother-should-teach-her-daughter 3q3agvn23br6ohsj63mt0meg95 content-mm-mo-web-stories-children-2023 6st6gmlabdlllh7sor8n1e1hha

കുഞ്ഞുങ്ങളുടെ ലോകം അമ്മമാരാണ്. അമ്മയിലൂടെയാണ് ഓരോ കുഞ്ഞും ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും. ലോകം എത്രത്തോളം നല്ലതാണെന്നും എന്തൊക്കെ സാധ്യതകളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നതെന്നും അവർ അറിയുന്നത് അമ്മമാരും അവരുടെ പ്രിയപ്പെട്ടവരും നൽകുന്ന അറിവുകളിലൂടെയാണ്

Image Credit: Canva

കരുത്തുള്ളവരാകുക - മാനസികമായും ശാരീരികമായും

കുട്ടികൾ ശക്തിയും ബലവുമുള്ളവരായി വളരാൻ ശ്രദ്ധിക്കുന്നവരാണ് മാതാപിതാക്കൾ. അവർക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളും ഡ്രിങ്കുകളും എല്ലാം വാങ്ങി നൽകുകയും ചെയ്യും.

Image Credit: Canva

അനാവശ്യ ഇടപെടലുകളോട് 'നോ' പറയാൻ ശീലിക്കുക

അനാവശ്യ ഇടപെടലുകളോട് നോ പറയാൻ മക്കൾക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു നൽകണം. സ്വയം ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ ചെയ്യാനും ചുറ്റുമുള്ളവർ എന്ത് കരുതും എന്ന് വിചാരിച്ച് അവരവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കരുതെന്നും കുട്ടികളെ പറഞ്ഞ് പഠിപ്പിക്കണം.

Image Credit: Canva

മദ്യപിക്കുന്നതും പബ്ബിൽ പോയി ഡാൻസ് ചെയ്യുന്നതും മാത്രമല്ല സന്തോഷം

അവനവന്റെ സന്തോഷം എന്താണെന്ന് സ്വയം കണ്ടെത്താൻ കരുത്തുള്ളവരായി ഓരോ കുഞ്ഞിനെയും വളർത്തണം. പരസ്യമായി മദ്യപിക്കുന്നതും പുക വലിക്കുന്നതും എപ്പോഴും പാർട്ടിയും പബ്ബുമായി നടക്കുന്നതും മാത്രമല്ല സന്തോഷമെന്ന് അവർ അറിയണം. നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ഏതാണെന്ന് തീരുമാനിക്കേണ്ടത് എപ്പോഴും നമ്മളായിരിക്കണം. അത് ഒരിക്കലും മറ്റൊരാൾ ആകരുത്.

Image Credit: Canva

സ്വന്തം കാലിൽ നിൽക്കുക, വിവാഹത്തിനു മുമ്പ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുക

വിവാഹത്തിന് മുമ്പ് സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിക്കാൻ ഓരോ പെൺകുട്ടിയും പഠിച്ചിരിക്കണം. ലഭിക്കുന്ന പണം കൃത്യമായി ചെലവഴിക്കാൻ ശീലിക്കുകയും വേണം. ദാമ്പത്യബന്ധം മുന്നോട്ട് കൊണ്ടു പോകാൻ സ്നേഹം മാത്രം മതിയാകില്ല. താമസിക്കുന്ന വീടിനും ഉപയോഗിക്കുന്ന വെള്ളത്തിനും വൈദ്യതിക്കും പണം നൽകണം. അതുകൊണ്ട് പണം പങ്കുവെയ്ക്കുന്ന കാര്യത്തിൽ കൃത്യമായ ധാരണ പങ്കാളിയുമായി വിവാഹത്തിന് മുമ്പ് ഉണ്ടാക്കിയെടുക്കണം. കുട്ടികൾ ഉണ്ടായാൽ അവരെ എങ്ങനെ നോക്കും ആര് നോക്കും എന്നീ കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനത്തിലെത്തണം.

Image Credit: Canva

തെറ്റ് പറ്റിയാൽ ജീവിതം അവസാനിപ്പിക്കരുത്, ശരി തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുക

ജീവിതത്തിൽ തെറ്റു പറ്റാത്തവരായി ആരുമില്ല. ജീവിതത്തിലെ സുവർണ കാലഘട്ടമാണ് 15 വയസുമുതൽ 30 വരെയുള്ള സമയം. വിജയങ്ങളും പരാജയങ്ങളും പ്രണയവും പ്രണയപരാജയവും മോശം അനുഭവങ്ങളും ചില യാഥാർത്ഥ്യങ്ങൾ എന്താണെന്ന് തിരിച്ചറിയുന്നതും ഒക്കെ ഈ കാലഘട്ടത്തിലാണ്. നല്ലതും മോശവുമായ അനുഭവങ്ങളെ മുന്നോട്ടുള്ള ജീവിതയാത്രയിൽ ഒരു പാഠമായി എടുക്കുക. അത് ഒരിക്കലും നിങ്ങളെ തകർത്തു കളയാൻ അനുവദിക്കരുത്.

Image Credit: Canva

കാലം മായ്ക്കാത്ത മുറിവുകളില്ല

വിവാഹിതയാകുന്നതിന് മുമ്പ് അതിന് സ്വയം സന്നദ്ധമാണോ എന്ന് ഓരോ പെൺകുട്ടിയും സ്വയം ചോദിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള ട്രോമകൾ മനസിലുണ്ടെങ്കിൽ നല്ലൊരു മനശാസ്ത്ര വിദഗ്ദയെ കണ്ട് കാര്യങ്ങൾ തുറന്നു പറഞ്ഞ് ആ ട്രോമയിൽ നിന്ന് മുക്തി നേടേണ്ടതാണ്.

Image Credit: Canva