കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിൽ മാതാപിതാക്കൾ ചെയ്യുന്ന 7 തെറ്റുകൾ

content-mm-mo-web-stories content-mm-mo-web-stories-children 5r2sff6kf19pbe61dufsegubul 158u4ehjb5ldlpf4hhq6gq8vb7 feeding-mistakes-parents-unknowingly-make-with-their-kids content-mm-mo-web-stories-children-2023

കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിൽ മാതാപിതാക്കൾ ചെയ്യുന്ന 7 തെറ്റുകൾ മനസിലാക്കി തിരുത്താൻ കഴിഞ്ഞാൽ ഈ പ്രശ്നവും നിഷ്പ്രയാസം ഒഴിവാക്കാം.

Image Credit: Canva

മോശമായ ഉദാഹരണം കാണിക്കുക

നിങ്ങളുടെ കുട്ടികൾക്ക് ഏറ്റവും മികച്ച മാതൃക ആകുന്നത് നിങ്ങൾ തന്നെയാണ്. കുട്ടികളെ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ വിടാതെ മാതാപിതാക്കൾ അവർക്കൊപ്പം ഇരുന്നു ആസ്വദിച്ചു കഴിക്കണം. പോഷകാഹാരങ്ങൾ ആസ്വദിക്കുന്ന മുതിർന്നവർക്ക് ഭക്ഷണത്തോട് താല്പര്യമുള്ള കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്

Image Credit: Canva

വളരെയധികം സമ്മർദ്ദം ചെലുത്തരുത്

കുട്ടികൾ ഭക്ഷണം കഴിച്ചില്ല എന്ന് കരുതി ഏത് വിധേനയും കഴിപ്പിക്കും എന്ന വാശി പാടില്ല. നിർബന്ധിച്ചും ദേഷ്യപ്പെടും ഭീഷണിപ്പെടുത്തിയുമൊന്നും കുട്ടികൾക്ക് ഭക്ഷണം നൽകരുത്. ഇത് ഭാവിയിൽ കുട്ടികളെ ഭക്ഷണ വിരോധികളാക്കും. കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ പുതിയ രുചികൾ പരീക്ഷിക്കാം, എന്നാൽ അടിച്ചേൽപ്പിക്കരുത്.

Image Credit: Canva

കഴിച്ചാൽ സമ്മാനങ്ങൾ നൽകുന്നത്

ഭക്ഷണം കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി മാതാപിതാക്കൾ സ്വീകരിക്കുന്ന വഴിയാണ് സമ്മാനങ്ങൾ നൽകി കഴിപ്പിക്കൽ. ഇത് തെറ്റായ നടപടിയാണ്. ഇങ്ങനെ ചെയ്യുന്നത് കുട്ടികളിൽ ഭക്ഷണസമയത്തെ പിരിമുറുക്കം കൂട്ടുന്നു.

Image Credit: Canva

പുതിയ ഭക്ഷണങ്ങൾ വളരെ വേഗം വേണ്ടെന്നു വയ്ക്കുക

ചെറിയ കുട്ടികൾക്ക് ഒരു ഭക്ഷണത്തിന് രുചി പിടിക്കണമെങ്കിൽ 10 മുതൽ 15 ആവർത്തി വരെ അത് നൽകണമെന്നാണ്‌ പഠനങ്ങൾ പറയുന്നത്. ഇത്തരത്തിൽ നൽകുന്ന ഓരോ സമയത്തും കുട്ടികൾ അനിഷ്ടം കാണിക്കുകയും തുപ്പുകയും ചെയ്യാം. എന്നാൽ അപ്പോഴേക്കും കുട്ടിക്ക് ആ രുചി ഇഷ്ടമല്ലെന്ന് പറഞ്ഞുകൊണ്ട് പുതിയ വിഭവം പരീക്ഷിക്കുന്നത് തെറ്റാണ്.

Image Credit: Canva

പെട്ടെന്നുള്ള പാചകം വേണ്ട

കുട്ടികൾക്ക് ഒറ്റക്ക് ഭക്ഷണം നൽകാതെ മാതാപിതാക്കൾക്കൊപ്പം നൽകി ശീലിപ്പിക്കുക. കുട്ടികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ മുൻകൂട്ടി ഉണ്ടാക്കി വയ്ക്കാം. ഉണ്ടാക്കിയ വിഭവങ്ങൾ കുട്ടി കഴിക്കുന്നില്ല എങ്കിൽ ഉടനടി മറ്റൊരു വിഭവം ഉണ്ടാക്കാനായി പോകരുത്. അത് ഭക്ഷണത്തിന്റെ പ്രാധാന്യം, ലഭ്യത എന്നിവയുടെ മൂല്യം കുറക്കാൻ മാത്രമേ സഹായിക്കൂ.

Image Credit: Canva

ജ്യൂസും സ്നാക്സും അമിതമായി കഴിക്കുക

കുട്ടികളെ സന്തോഷിപ്പിക്കുന്നതിനായി കുക്കീസ്, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവയിൽ ദിവസം മുഴുവൻ നൽകുന്നത് അപകടമാണ്. പ്രധാന ആഹാരം കഴിക്കേണ്ട സമയത്ത് കഴിച്ചില്ലെങ്കിൽ കുട്ടികൾക്ക് വിശപ്പ് അനുഭവപ്പെടും വരെ കാത്തിരിക്കുക. അല്ലാതെ വിശപ്പ് അടക്കാൻ സ്നാക്ക്സ് നൽകുന്നത് ആരോഗ്യകരമല്ല.

Image Credit: Canva

വൃത്തിക്ക് അമിത പ്രാധാന്യം നൽകുക

ഭക്ഷണം ഒരു മൾട്ടിസെൻസറി അനുഭവമാണ്. കൊച്ചുകുട്ടികൾ ഭക്ഷണത്തെക്കുറിച്ച് പഠിക്കാനുള്ള ഒരേയൊരു മാർഗ്ഗം രുചിയാണ്. അതിനാൽ കുട്ടികൾ ആസ്വദിച്ചു കഴിക്കുന്ന സമയത് ഭക്ഷണ രീതിയുമായി ബന്ധപ്പെട്ട കമന്റുകൾ, ഉപദേശങ്ങൾ എന്നിവ ഒഴിവാക്കുക. കുട്ടികൾക്ക് കണ്ട് പഠിക്കാനുള്ള അവസരണം നൽകുക. അതോടൊപ്പം കയ്പ്പ്, പുളി, എരിവ് തുടങ്ങിയ സ്വാഭാവിക സ്വാദുകളെ ആസ്വദിക്കാനുള്ള അവസരം നൽകുക.

Image Credit: Canva