അറിയണം ഈ വ്യത്യാസങ്ങൾ

6f87i6nmgm2g1c2j55tsc9m434-list mn45mobs49qroe3of1cm5ffel-list 3fhhnlieflr47tubbf9eq7e7n7

ആത്മാവിന്റെ മുറിവുണക്കുന്ന ഏറ്റവും നല്ല തെറാപ്പിസ്റ്റുകളാണ് കുട്ടികൾ. തകർന്നു പോയ ഹൃദയത്തെയും മുറിവേറ്റ് പിടയുന്ന ചിന്തകളെയും ഒരു ചിരി കൊണ്ട് പരിശുദ്ധമാക്കാൻ അവരുടെ ചിരികൾക്ക് കഴിയും. കുഞ്ഞുങ്ങൾ വീടിന്റെ വിളക്കും കിലുക്കവും ആകുന്നത് അതുകൊണ്ടു കൂടിയാണ്

Image Credit: Canva

കുഞ്ഞുങ്ങൾ നൽകുന്ന നിർമ്മലമായ ഉമ്മകളും തലോടലുകളും നമ്മുടെ നൊമ്പരങ്ങളെയും വേദനകളെയും മൈലുകൾക്ക് അപ്പുറത്തേക്ക് മാറ്റി നിർത്തും. മുതിർന്നവരെ അപേക്ഷിച്ച് സഹജീവികളോടും ചുറ്റുപാടുകളോടും അനുകമ്പ കൂടുതലുള്ളവരാണ് കുട്ടികൾ.

Image Credit: Canva

മറ്റുളളവരോട് അനുകമ്പ കാണിക്കാനും ദയയോടെ പെരുമാറാനും കുഞ്ഞുങ്ങൾക്ക് യാതൊരുവിധ മടിയുമില്ല. മുതിർന്നവരോട് കുഞ്ഞുങ്ങൾ കാണിക്കുന്ന ഈ അനുകമ്പ ഒരിക്കലും വഴി മാറി പോകരുത്. അത് ഒരിക്കലും മുതിർന്നവരെ സുഖിപ്പിക്കുന്ന രീതിയിലേക്ക് മാറരുതെന്ന് ചുരുക്കം. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ ചെറിയ പ്രായത്തിൽ തന്നെ മറ്റുള്ളവരോട് ദയയോടെ പെരുമാറുന്നതും മറ്റുള്ളവരെ സുഖിപ്പിക്കുന്നതും (പ്ലീസിംഗ്) തമ്മിലുള്ള വ്യത്യാസം പറഞ്ഞുമനസിലാക്കി കൊടുക്കണം. മുന്നോട്ടുള്ള അവരുടെ ജീവിതത്തിന് അത് വളരെ ഗുണം ചെയ്യും

Image Credit: Canva

മറ്റുള്ളവരുടെ ഇഷ്ടം നോക്കി സ്വന്തം ഇഷ്ടം ത്യജിക്കുന്നവർ ജീവിതത്തിൽ പിന്നീട് വലിയ പശ്ചാത്താപത്തിലേക്ക് ആയിരിക്കും പോകുന്നത്. അതുകൊണ്ട് ചെറിയ പ്രായത്തിൽ തന്നെ സ്വന്തം ഇഷ്ടങ്ങളെ വിലമതിക്കാനും മറ്റുള്ളരെ പ്രസാദിപ്പിക്കുന്നതിനു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ ബലി നൽകാതിരിക്കാനും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം.

Image Credit: Canva

അതിരുകൾ നിശ്ചയിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക

ആളുകളുമായും സാഹചര്യങ്ങളുമായും ഇടപഴകുമ്പോൾ എങ്ങനെയാണ് പരിധികൾ നിശ്ചയിക്കേണ്ടതെന്ന് കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ തന്നെ പരിശീലിപ്പിക്കുക. ചെറിയ പ്രായത്തിൽ തന്നെ ഇത്തരം പരിധികൾ നിശ്ചയിക്കാൻ പഠിക്കുന്നത് സത്യസന്ധവും ആദരവും നിറഞ്ഞ ബന്ധങ്ങൾ വളർത്താനും കാത്തു സൂക്ഷിക്കാനും അവരെ പ്രാപ്തരാക്കും.

Image Credit: Canva

കുഞ്ഞുങ്ങളുടെ വികാരങ്ങളെ മനസിലാക്കുക, പരിഗണിക്കുക

കുഞ്ഞുങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ മനസിലാക്കാൻ കഴിയുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിർബന്ധിതരായി, ഇഷ്ടമില്ലാതെ കാര്യങ്ങൾ ചെയ്യേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുത്. മറ്റുള്ളവരുടെ അഭിപ്രായങ്ങളേക്കാൾ സ്വന്തം ഇഷ്ടം നോക്കാനും സ്വന്തം കാര്യങ്ങൾക്ക് പരിഗണന നൽകാനും പാകത്തിൽ ആത്മവിശ്വാസമുള്ളവരായി കുട്ടികളെ വളർത്തണം

Image Credit: Canva

കുഞ്ഞുങ്ങളുടെ മാതൃക നിങ്ങളാണെന്ന് കാര്യം മറക്കാതിരിക്കുക

കുട്ടികൾ അനുകരിക്കുന്നതും മാതൃകയാക്കാൻ ശ്രമിക്കുന്നതും അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരെ ആയിരിക്കും. അതായത് മാതാപിതാക്കൾ അല്ലെങ്കിൽ അവരെ വളർത്തുന്നവർ. അതുകൊണ്ടു തന്നെ മറ്റുള്ളവരെ പ്രസാദിപ്പിച്ച് പെരുമാറുന്ന സ്വഭാവം നിങ്ങൾക്കുണ്ടെങ്കിൽ അത് മാറ്റി വെക്കുക. കാരണം,. കുഞ്ഞുങ്ങളും അത് കണ്ടാണ് വളരുന്നത്. അതിനാൽ തന്നെ കുഞ്ഞിന് നല്ലൊരു മാതൃകയായി മാറാൻ ശ്രമിക്കുക.

Image Credit: Canva

ആത്മവിശ്വാസത്തോടെ കുഞ്ഞുങ്ങൾ വളരട്ടെ, ശരി - തെറ്റുകളെ മനസിലാക്കാൻ കഴിയട്ടെ

ആത്മവിശ്വാസമുള്ള കുട്ടി ഏതൊരു സാഹചര്യത്തിലും തനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നു പറയാൻ മടിക്കാറില്ല. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളെ ആത്മവിശ്വാസത്തോടെ, കാര്യങ്ങൾ തുറന്നു സംസാരിക്കാനുള്ള ചങ്കുറപ്പോടെ വളർത്തുക. ഇത് നോ പറയേണ്ടിടത്ത് നോ പറയാനും മാറി നിൽക്കേണ്ട സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കും..

Image Credit: Canva