പരീക്ഷാപ്പേടി, ടെന്‍ഷന്‍ഫ്രീയാകാന്‍ ചില ടിപ്‌സ്

content-mm-mo-web-stories content-mm-mo-web-stories-children 57n593nojlcrab9cpvcu8gsu3q ultimate-guide-to-beating-exam-stress 7bithauj094dadv2vnp7nccusv content-mm-mo-web-stories-children-2024

പരീക്ഷക്കാലം അടുത്തു വരികയാണ്. വിദ്യാർഥികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദം. ചില കുട്ടികളെയെങ്കിലും ഇത് വളരെ മോശമായി ബാധിക്കാറുമുണ്ട്. കുട്ടികളിലെ ഈ പരീക്ഷാ സമ്മര്‍ദം ലഘൂകരിക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം

സമ്മര്‍ദത്തിന്റെ ഉറവിടം മനസ്സിലാക്കുക

പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദത്തെ ഫലപ്രദമായി നേരിടുന്നതിനുള്ള ആദ്യപടി അതിന്റെ ഉറവിടം കണ്ടെത്തുകയാണ്. പരാജയ ഭയം, ടൈം മാനേജ്‌മെന്റ് പ്രശ്‌നങ്ങള്‍, പരീക്ഷാഫലത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷ തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിനുണ്ട്. കുട്ടികളുടെ സമ്മര്‍ദങ്ങളുടെ ഉറവിടം തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനും മാതാപിതാക്കള്‍ കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്.

പോസിറ്റീവ് പഠന അന്തരീക്ഷം സൃഷ്ടിക്കാം

പരീക്ഷയുമായി ബന്ധപ്പെട്ട പിരിമുറുക്കം ലഘൂകരിക്കുന്നതിനു ക്രിയാത്മകമായ ഒരു പോസിറ്റീവ് പഠനാന്തരീക്ഷം വീട്ടില്‍ സൃഷ്ടിക്കുന്നത് നിര്‍ണായകമാണ്. എപ്സ്റ്റെയിന്റെ (Epstein) 'പേരന്റ്‌സ് ഇന്‍വോള്‍വ്‌മെന്റ് തിയറിയില്‍' (2010) പറയുന്നതനുസരിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളുടെ പങ്കാളിത്തം അവരുടെ അക്കാദമിക്ക് വിജയത്തെ ഗണ്യമായി സ്വാധീനിക്കുന്നു.

ഒരുക്കം നേരത്തേ ആരംഭിക്കാം, ടൈം മാനേജ്‌മെന്റ് റക്കരുത്

പല കുട്ടികളും പരീക്ഷയുമായി ബന്ധപ്പെട്ട പിരിമുറുക്കം അനുഭവിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഒരുക്കമില്ലായ്മയാണ്. മാതാപിതാക്കളുടെ സഹായത്തോടെ നേരത്തേയുള്ള ഒരുക്കം ഈ പരീക്ഷാ പേടി മാറ്റാന്‍ ഒരു പരിധി വരെ കുട്ടികളെ സഹായിക്കും

കളി വേണ്ട, ഉറങ്ങണ്ട, കുത്തിയിരുന്ന് പഠിക്കണം

ശാരീരിക ക്ഷമതയും അക്കാദമിക് പ്രകടനവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് കുട്ടികളിലെ സമ്മര്‍ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ പരിശീലിക്കാം

പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ ഉപയോഗിക്കാം. പരീക്ഷാസമയത്തെ സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് ആഴത്തിലുള്ള ശ്വസനം, ധ്യാനം തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

കൈവരിക്കാവുന്ന ലക്ഷ്യങ്ങള്‍ ക്രമീകരിക്കാം

കുട്ടികളുടെ പഠന നിലവാരത്തോട് പുലബന്ധം പോലുമില്ലാത്ത പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്ന രക്ഷിതാക്കള്‍ പരീക്ഷ സമയത്ത് കുട്ടികളില്‍ വലിയ സമ്മര്‍ദം ചെലുത്താറുണ്ട്. അമിത പ്രതീക്ഷകളുടെ ഭാരം കുട്ടികളില്‍ പിരിമുറുക്കം സൃഷ്ടിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.