മിടുക്കർക്ക് ഒരു ‘കിടുക്കൻ’ ഡയറ്റ്

content-mm-mo-web-stories content-mm-mo-web-stories-children 2mb27h8fidg3b6mo8502mc3796 m20suad4n0vegb10r84j0vn5k what-kind-of-diet-should-be-taken-before-exams-and-why content-mm-mo-web-stories-children-2024

പരീക്ഷ ചില കുട്ടികൾ‌ക്കു ജീവന്മരണ പോരാട്ടമാണ്. മറ്റു ചിലർ ഉന്നതവിജയം മാത്രം ലക്ഷ്യമിടുന്നവരായിരിക്കും. പരീക്ഷ വന്നാലും പോയാലും ബാധിക്കാത്തവരുമുണ്ടാകും. പരീക്ഷാക്കാലമായാൽ സമ്മർദത്തിനു കീഴടങ്ങുന്നവരിൽ ഈ എല്ലാ വിഭാഗക്കാരും ഉണ്ടാകും. ഉത്കണ്ഠയും പേടിയുമൊക്കെ കുട്ടികളെ പിടികൂടുന്ന പരീക്ഷക്കാലത്ത് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് കുട്ടികളുടെ ഭക്ഷണരീതി.

Image Credit: Canva

സാധാരണഗതിയിൽ ആരോഗ്യകരമായ ഭക്ഷണം മാത്രം കഴിക്കുന്ന കുട്ടികൾ പോലും പരീക്ഷാസമയത്ത് ജങ്ക് ഫുഡിലേക്ക് മാറുന്നത് കാണാം. എന്നാൽ ഇതൊരു നല്ല ശീലമല്ല. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാത്തത് മറ്റു പല പ്രശ്നങ്ങളിലേക്കും വഴി തെളിക്കും. അതുകൊണ്ടുതന്നെ പരീക്ഷക്കാലമായാൽ കുട്ടികളുടെ ഭക്ഷണരീതിയിൽ കൂടി മാതാപിതാക്കൾ ശ്രദ്ധിക്കണം.

Image Credit: Canva

പ്രാതൽ ഒഴിവാക്കരുത്

ഒരു ദിവസത്തേക്ക് ആവശ്യമായ എല്ലാ ഊർജവും സംഭരിച്ചു തുടങ്ങുന്നത് പ്രഭാതഭക്ഷണത്തിൽ നിന്നാണ്. ബ്രേക്ക് ഫാസ്റ്റ് ബ്രയിൻ ഫുഡ് എന്നു കൂടിയാണ് അറിയപ്പെടുന്നത്. അൽപം കനത്തിൽത്തന്നെ പ്രഭാതഭക്ഷണം കഴിക്കാം. ഓട്സ്, ഉപ്പുമാവ്, മുട്ട, പയറ് മുളപ്പിച്ചത് പോലുള്ളവ, ചന്ന, ഇഡ്ഡലി മുതലായവ മികച്ച പ്രഭാതഭക്ഷണമാണ്.

Image Credit: Canva

പഠനത്തിന്റെ ഇടവേളകളിൽ ലഘുഭക്ഷണങ്ങൾ

മൂന്നു നേരം മാത്രം വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് കുട്ടികൾക്ക് ഉറക്കം വരാനും ആലസ്യം ഉണ്ടാകാനും കാരണമാകും. അതിനു പകരം ഇടയ്ക്കിടെ പോഷകസമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾ കഴിക്കാം. ഇത് ഉണർന്നിരിക്കാനും ഏകാഗ്രതയോടെ പഠിക്കാനും കുട്ടികളെ സഹായിക്കുന്നു.

Image Credit: Canva

പഠിക്കുന്ന കുട്ടികൾക്ക് പ്രോട്ടീൻ നിർബന്ധം

പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം പഠിക്കുന്ന കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം. കാർബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങൾ എളുപ്പം ദഹിക്കും. അതുകൊണ്ടുതന്നെ ഭക്ഷണം കഴിച്ച് കുറച്ച് കഴിയുമ്പോഴേക്കും വിശക്കാൻ തുടങ്ങും. എന്നാൽ, പ്രോട്ടീൻ സാവധാനത്തിലാണ് ദഹിക്കുക. അതുകൊണ്ടുതന്നെ സ്ഥിരമായ ഊർജം നമുക്ക് ലഭിക്കുകയും ചെയ്യുന്നു.

Image Credit: Canva

വെള്ളം കുടിക്കാൻ മറക്കരുത്

പഠനത്തിരക്കിൽ കുട്ടികൾ വെള്ളം കുടിക്കാൻ മറന്നു പോകാം. എസി മുറിയാണെങ്കിൽ പറയുകയും വേണ്ട. ശരീരത്തിൽ നിർജലീകരണം സംഭവിച്ചാൽ ശരീരം തളരുകയും പഠനത്തിൽ ശ്രദ്ധ കുറയുകയും ചെയ്യും. അതുകൊണ്ട് പഠിക്കുന്ന മേശയ്ക്ക് അരികിൽ ഒരു കുപ്പി വെള്ളം വയ്ക്കാനും കൃത്യമായ ഇടവേളകളിൽ കുടിക്കാനും കുട്ടികളെ ഓർമിപ്പിക്കണം.

Image Credit: Canva

തൽക്കാലത്തേക്ക് മധുരത്തിനോട് ബൈ പറയാം

മധുരപലഹാരങ്ങൾ ഒഴിവാക്കുന്നത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്. മധുരം ഒഴിവാക്കുന്നത് കൂടുതൽ ഊർജം നൽകും. ബ്രെഡ്, കുക്കീസ്, ഐസ്ക്രീം പോലുള്ള മധുരപലഹാരങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും.

Image Credit: Canva

സമ്മർദത്തെ ലഘൂകരിക്കുന്ന ഭക്ഷണങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

പരീക്ഷ എന്നത് സമ്മർദം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുലവണങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വൈറ്റമിൻ ബി കോംപ്ലക്സ്, സി, സിങ്ക് പോലുള്ളവ ശരീരത്തിന് വളരെ ആവശ്യമാണ്. ഇവയാണ് സമ്മർദത്തെ അതിജീവിക്കാൻ സഹായിക്കുന്ന അഡ്രിനാലിൻ പോലുള്ള ഹോർമോണുകളുടെ പ്രവർത്തനത്തിന് സഹായിക്കുന്നത്.

Image Credit: Canva

ബ്രൗൺ റൈസ്, നട്സ്, മുട്ട, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കുട്ടികൾക്ക് പരീക്ഷാക്കാലമായാൽ നൽകാവുന്ന ഭക്ഷണസാധനങ്ങളാണ്. മുട്ട, മത്സ്യം, കാരറ്റ്, മത്തങ്ങ, ഇലക്കറികൾ, പഴങ്ങൾ എന്നിവ കുട്ടികൾക്ക് നൽകുന്നത് അവരുടെ പ്രതിരോധശക്തിയെ വർധിപ്പിക്കുകയും പരീക്ഷാക്കാലങ്ങളിൽ അസുഖബാധിതരാകുന്നത് ഒഴിവാക്കുകയും ചെയ്യും.

Image Credit: Canva

ഓർമശക്തി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണം നൽകാം

ഓർമ ശക്തമാക്കാനും തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കാനും ഒമേഗ 3 ഫാറ്റി ആസിഡ് ആവശ്യമാണ്. മത്സ്യമാണ് ഒമേഗ 3 ഫാറ്റി ആസിഡിന്റെ പ്രധാന ഉറവിടം. മാംസാഹാരം, മത്സ്യം എന്നിവ കഴിക്കാത്തവർക്ക് വാൽനട്ട്, ഫ്ലാക്സ് സീഡ്സ്, മത്തങ്ങ വിത്തുകൾ, എള്ള്, സോയാബിൻ ഓയിൽ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Image Credit: Canva