ജനിക്കുന്ന നാൾ മുതൽ കുട്ടികൾ വളരുന്നത് അച്ഛനമ്മമാരുടെ തണലിലും സംരക്ഷണയിലുമാണ്
പിഞ്ചുകുട്ടികളിലും നവജാത ശിശുക്കളിലും വേർപിരിയൽ ഉത്കണ്ഠ സാധാരണ വികസനത്തിന്റെ ഭാഗമാണ്
ഏകദേശം 8 അല്ലെങ്കിൽ 9 മാസങ്ങളിൽ ഇത്തരം വേർപിരിയൽ ഉത്കണ്ഠ ആരംഭിക്കുന്നു
വേർപിരിയൽ ഉത്കണ്ഠ മുതിർന്ന കുട്ടികളെയും മുതിർന്നവരെയും ബാധിക്കും.
നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ ശാരീരികമായും മാനസികമായും വേർപിരിയൽ ഉത്കണ്ഠ വരിഞ്ഞു മുറുക്കും.
കുറച്ചു നേരത്തേക്കാണെങ്കിൽ പോലും കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളെ വിട്ടു നില്ക്കാൻ കഴിയില്ല എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം
അകാരണമായ ഇത്തരം ഭയത്തെ ഇല്ലാതാക്കുക എന്നതാണ് ഇത് ഒഴിവാക്കാനായി ആദ്യം ചെയ്യേണ്ടത്