അപകടകാരിയായ പക്ഷിയാണ് കാസോവരി. മനുഷ്യനെപ്പോലും പിന്തുടർന്ന് ആകമ്രിക്കുന്ന സ്വഭാവം. ന്യൂഗിനിയയിലും വടക്കുകിഴക്കൻ ഓസ്ട്രേലിയയിലും കാണപ്പെടുന്നു. സ്വന്തം ആവാസമേഖലയിൽ എത്തുന്നവരെ ആക്രമിക്കും.
ഒട്ടകത്തോടു സാദൃശ്യമുള്ളതിനാലാണു ലോകത്തിലെ ഏറ്റവും വലിയ പക്ഷിക്ക് ഈ പേരു വന്നത്. കൂട്ടസഞ്ചാരം ആഗ്രഹിക്കുന്ന ഇവയ്ക്ക് 95 മുതൽ150 കിലോഗ്രാം വരെ തൂക്കവും മൂന്നുമീറ്റർ വരെ നീളവുമുണ്ട്.
തത്തമൂങ്ങ എന്നു വിളിപ്പേരുള്ള പക്ഷിയാണു കാകാപോ. ന്യൂസീലാൻഡിൽ കാണപ്പെടുന്ന ഇവയെ പറക്കാത്ത ഏക തത്തയെന്നും വിശേഷിപ്പിക്കാറുണ്ട്. ആയുസ്സ് 40-80.
ഭൂമിയിലെ ഏറ്റവും വലിയ പക്ഷികളിൽ രണ്ടാം സ്ഥാനമാണ് ഓസ്ട്രേലിയക്കാരനായ എമുവിന്. നീന്തൽ വിദഗ്ധൻ കൂടിയാണ് എമു.
കുറ്റിച്ചെടികൾക്കിടയിൽ കഴിയാൻ ആഗ്രഹിക്കുന്ന ടക്കി ഇന്നു വംശനാശഭീഷണിയിലാണ്. ശരാശരി 2.5 കിലോഗ്രാം തൂക്കവുമുള്ള ഇവയുടെ നിറം ഇളംനീലയാണ്.