കേരളത്തിൽ കാണപ്പെടുന്ന മൂന്നിനം ബുൾബുൾ പക്ഷികളിലൊന്നാണ് റെഡ് വിസ്കേർഡ് ബുൾ ബുൾ അഥവാ ഇരട്ടത്തലച്ചി.
തലയിൽ മനോഹരമായ തൂവൽ കൊണ്ടുള്ള കൊമ്പും കണ്ണിനു സമീപം ചുവന്ന പൊട്ടും ഉണ്ട്
പതിനൊന്നു വർഷം ആയുസ്സ് ഉള്ള തെക്കേ ഇന്ത്യയിലെ ഇരട്ടത്തലച്ചി ഡിസംബർ മുതൽ മെയ് വരെയുള്ള കാലത്താണ് മുട്ടയിടാറ്
ചെറിയ പൊന്തകളിലും വീടിന്റെ പരിസരത്തും ഉള്ളിലുമൊക്കെ ഇവ കൂടൊരുക്കാറുണ്ട്. മനുഷ്യസാമീപ്യം ഇവ പ്രശ്നമാക്കാറില്ല.
മുട്ട വിരിയാൻ 14 ദിവസമെടുക്കും. പഴങ്ങളും ചെറുകീടങ്ങളുമാണ് ഭക്ഷണം.