പാമ്പിന്റെ ആകൃതിയുള്ള പൂവ് ; പൂത്തുലഞ്ഞ് നാഗലിംഗ മരം

6l07o6b7gk540r1a1rp180n7i2 naga-linga-plant-in-bloom content-mm-mo-web-stories 6mpr53u590jbjfvn87lvl7c1k9 content-mm-mo-web-stories-environment-2022 content-mm-mo-web-stories-environment

കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന മരമാണിത്. സുഗന്ധവും വിവിധ വർണവുമുള്ള പുഷ്പങ്ങളാണ് ആകർഷണം.

Image Credit: Shutterstock

ഉള്ളിൽ ശിവലിംഗത്തിന്റെ ആകൃതിയും അതിനു മുകളിൽ പത്തി വിരിച്ചുനിൽക്കുന്ന പാമ്പിന്റെ സാദൃശ്യവുമുള്ളതിനാലാണ് നാഗലിംഗ മരം എന്ന പേര് ലഭിക്കാൻ കാരണം.

Image Credit: Shutterstock

ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഈ വൃക്ഷത്തിന് കൈലാസപതി എന്നും പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇംഗ്ലിഷിൽ കാനൻ ബോൾ ട്രീ എന്നും പേരുണ്ട്.

ലെസിതഡേസീ സസ്യകുടുംബത്തിൽപെടുന്ന ഈ ഇലപൊഴിക്കുന്ന മരം പലവിധ രോഗങ്ങൾക്കും ഔഷധമായും ഉപയോഗിക്കുന്നുണ്ട്.