മത്തൻ വർഗത്തിൽപ്പെട്ടതാണ് യുബാരി മെലൺ. ഇവയിലൊന്ന് കഴിക്കണമെങ്കിൽ ചിലപ്പോൾ കാറോ വീടോ ഒക്കെ വിൽക്കേണ്ടിയും വരാം.
ഒരു കിലോയ്ക്ക് 20 ലക്ഷം രൂപ വിലയാണ് ഇവയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പഴം എന്ന വിളിപ്പേരും യുബാരി മെലണിന് വീണു കിട്ടിയിട്ടുണ്ട്.
ജപ്പാനിൽ യുബാരി കിങ് എന്നൊരു വിളിപ്പേരും ഈ പഴത്തിനുണ്ട് . സാധാരണക്കാർക്ക് സങ്കൽപിക്കാൻ പോലുമാവാത്ത വില ആയതിനാൽ അതിസമ്പന്നർ മാത്രമേ ഇവ വാങ്ങാറുള്ളൂ.
ജപ്പാനാണ് ഈ വിശിഷ്ട പഴങ്ങളുടെ സ്വദേശം. ജപ്പാനിലെ ഹൊക്കായ്ഡോയിലുള്ള യുബാരി എന്ന പ്രദേശത്ത് വളരുന്നതിനാലാണ് പഴത്തിന് ഈ പേര് ലഭിച്ചത്.